പോത്തൻകോട് വീട്ടിൽ കയറിയ മുള്ളൻ പന്നിയെ വനംവകുപ്പ് സംഘം പിടികൂടുന്നു.
കഴക്കൂട്ടം :വീട്ടുപരിസരത്ത് ഏറെ നേരം പരിഭ്രാന്തി പരത്തിയ മുള്ളൻ പന്നിയെ വനംവകുപ്പ് പിടികൂടി. പോത്തൻകോട് കാട്ടായിക്കോണം തെങ്ങുവിള സ്വദേശി ഹരികൃഷ്ണന്റെ വീട്ടിൽ ആണ് ഇന്നലെ രാവിലെ മുള്ളൻ പന്നി എത്തിയത്.അടുക്കള വഴി കയറിയ മുള്ളൻപന്നിയെ തുരത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാലോട് ആർആർടി സംഘം മുള്ളൻ പന്നിയെ പിടികൂടിയത്.
Tags : porcupine forestdepartment NattuVishesham DistrictNews