x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ള​ത്തെ സ്പാ ​പീ​ഡ​ന​കേ​സ്: കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു

വെബ്ഡെസ്ക്
Published: November 14, 2026 01:32 AM IST | Updated: November 14, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ സ്പാ ​പീ​ഡ​ന​കേ​സി​ൽ പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച കൂ​ടു​ത​ൽ പേ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞു. പ​ത്തു​പേ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം,വ​യ​നാ​ട്, ത​മി​ഴ്നാ​ട്, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​തി​നാ​റു​കാ​രി​യെ എ​ത്തി​ച്ച് പ​ല​ർ​ക്കും കാ​ഴ്ച​വ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വ​ള​ത്തെ സ്പാ ​ന​ട​ത്തി​പ്പു​കാ​രാ​യ സ​ജി​ത്ത്, നി​ഷാ​ന്ത് എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ സ്പാ​ക​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സ്പാ​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടു​ക​ണ​ക്കി​ന് ഗ​ർ​ഭ നി​രോ​ധ​ന ഉ​റ​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വ​യ​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച​ത് കി​ര​ണ്‍ എ​ന്ന വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളെ പൊലിസ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​ത്.

വ​യ​നാ​ട് വൈ​ത്തി​രി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ മൂ​ന്ന് മു​റി​ക​ൾ സ്പാ ​ന​ട​ത്തി​പ്പി​നെ​ന്ന് പ​റ​ഞ്ഞ് സ​ജി​ത്ത് വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​യി​രു​ന്നു അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച സ്പാ​ക​ളി​ൽ എ​ത്തി​യ​വ​രെ​ക്കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ പൊലിസ് ഇ​തി​നോ​ട​കം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കൂ​ടു​ത​ൽ പേ​രെ തി​രി​ച്ച​റി​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കു​ടു​ത​ൽ പേ​ർ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

സ്പാ​യി​ലെ പീ​ഡ​നം: ഒ​ന്നാംപ്ര​തി​യെ സ്പാ​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
വിഴി​ഞ്ഞം: കോ​വ​ള​ത്തെ സ്പാ​യി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ന്നാം​പ്ര​തി​ നാഗവല്ലിയെ കോ​വ​ള​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്പാ​യി​ൽ എ​ത്തി​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

നാഗവല്ലിയും ഇ​വ​രു​ടെ ഭ​ർ​ത്താ​വും ചേ​ർ​ന്നാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കോ​വ​ള​ത്ത് എ​ത്തി​ച്ച​ത്. താ​ൻ സ്പാ​യി​ൽ തൂ​പ്പു​ജോ​ലി​ക്കാ​ണ് വ​ന്ന​തെ​ന്നാണ് ഒന്നാം പ്രതി പൊലിസി​നോ​ട് പറഞ്ഞത്. എ​ന്നാ​ൽ, മാ​സം​തോ​റും ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന പൊലിസിന്‍റെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ പ്ര​തി​ക്കാ​യി​ല്ല. ഒ​ന്നാം പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് വൈ​കി​യ​ത്.

Tags : spacase- NattuVishesham DistrictNews

Recent News

Corehub Up