x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

വെബ്ഡെസ്ക്
Published: November 14, 2026 01:31 AM IST | Updated: November 14, 2026 01:31 AM IST

ഹ​യ​ർ എ​ബി​ലി​റ്റി, ലോ​വ​ർ എ​ബി​ലി​റ്റി വി​ഭാ​ഗ​ങ്ങളിൽ ജേ​താ​ക്ക​ളാ​യ ടീം വി​ശി​ഷ്ടാ​തി​ഥി​ക​ളോ​ടൊ​പ്പം.

പാ​ന്പാ​ടി: വെ​ള്ളൂ​ർ സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്നു​വ​ന്ന ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സ് മെ​മ്മോ​റി​യ​ൽ അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് ഏ​രി​യ ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജു കെ. ​ഐ​സ​ക്ക്, എ​യ്ഡ് (എ​ഐ​ഡി) ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് വ‌​ട​ക്കേ​ൽ, സി​സ്റ്റ​ർ റാ​ണി ജോ ​എ​സ്‌​സി​സി, സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ്പെ​ഷ​ൽ ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റി​റ്റി​മോ​ൾ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം ജെ​സി സാ​ബു, സി​സ്റ്റ​ർ ആ​ഞ്ച​ലീ​ന ഡി​എ​സ്‌​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​യ​ർ എ​ബി​ലി​റ്റി വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ സേ​വാ​ഗ്രാം സ്പെ​ഷ​ൽ സ്കൂ​ൾ, വെ​ട്ടി​മു​ക​ൾ ഒ​ന്നാം സ്ഥാ​ന​വും കൊ​ത്ത​ലം​ഗോ സ്കൂ​ൾ, നി​ല​ന്പൂ​ർ, സാ​ൻ​ജോ​സ് വി​ദ്യാ​ല​യ ഏ​റ്റു​മാ​നൂ​ർ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. ലോ​വ​ർ എ​ബി​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ സ്പെ​ക്ട്രം ബ​ഡ്സ് സ്പെ​ഷ​ൽ സ്കൂ​ൾ മ​ല​പ്പു​റം ഒ​ന്നാം സ്ഥാ​ന​വും ഫെ​യ്ത്ത് ഇ​ന്ത്യ സ്പെ​ഷ​ൽ സ്കൂ​ൾ പാ​ല​ക്കാ​ട്, വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​ണ്ണൂ​ർ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.

Tags : Special School Football Tournament Nattuvishesham DistrictNews

Recent News

Corehub Up