പാന്പാടി: വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ നടന്നുവന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് മെമ്മോറിയൽ അഖിലകേരള ഇന്റർ സ്പെഷൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. സ്പെഷൽ ഒളിന്പിക്സ് ഭാരത് ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. പാന്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക്, എയ്ഡ് (എഐഡി) ചെയർമാൻ ഫാ. റോയ് വടക്കേൽ, സിസ്റ്റർ റാണി ജോ എസ്സിസി, സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ ബിഎഡ് കോളജ് പ്രിൻസിപ്പൽ റിറ്റിമോൾ മാത്യു, പഞ്ചായത്തംഗം ജെസി സാബു, സിസ്റ്റർ ആഞ്ചലീന ഡിഎസ്സി എന്നിവർ പ്രസംഗിച്ചു.
ഹയർ എബിലിറ്റി വിഭാഗം മത്സരത്തിൽ സേവാഗ്രാം സ്പെഷൽ സ്കൂൾ, വെട്ടിമുകൾ ഒന്നാം സ്ഥാനവും കൊത്തലംഗോ സ്കൂൾ, നിലന്പൂർ, സാൻജോസ് വിദ്യാലയ ഏറ്റുമാനൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ലോവർ എബിലിറ്റി വിഭാഗത്തിൽ സ്പെക്ട്രം ബഡ്സ് സ്പെഷൽ സ്കൂൾ മലപ്പുറം ഒന്നാം സ്ഥാനവും ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂൾ പാലക്കാട്, വികാസ് ഭവൻ സ്പെഷൽ സ്കൂൾ കണ്ണൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.