കാരിത്താസ് ആശുപത്രിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റെസ്ക്യൂവേഴ്സ് ഓണ്‍ റോഡ് സീസണ്- 3 നിയമസഭാ സ്പീക്കര്‍ തി
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനോടനുബന്ധിച്ചു റോഡുകളിലെ അപകടസാഹചര്യങ്ങളില്‍ സമയബന്ധിതമായി ജീവന്‍രക്ഷാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റലും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റെസ്ക്യൂവേഴ്സ് ഓണ്‍ റോഡ് സീസണ്- 3 കാരിത്താസ് ഹോസ്പിറ്റല്‍ ഡയമണ്ട് ജൂബിലി ഹാളില്‍ സംഘടിപ്പിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ സിഒഒയും ഇഎം ആന്‍ഡ് ടിസി ഗ്രൂപ്പ് മേധാവിയുമായ ഡോ. അജിത് വേണുഗോപാല്‍, നാട്ടകം സുരേഷ് എംഎല്‍എ, നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും ശബരിമല സേഫ് സോണ്‍ പ്രോജക്ട് നോഡല്‍ ഓഫീസറുമായ കെ. ജോഷി, സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ജി.എസ്. സജി പ്രസാദ്, പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ നിഷ കെ. മണി, കോട്ടയം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ വി. ഷീബ രാജന്, ഇടുക്കി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ എസ്.എസ്. പ്രദീപ്, കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ എസ്.എ. ശങ്കരപിള്ള, ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ എം.ജി. മനോജ്, കോട്ടയം ആര്‍ടിഒ ഡി. ജയരാജ്, പി.ഡി. സുനില്‍ ബാബു, കോട്ടയം സിറ്റിസണ്‍സ് ഫോറം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, പത്തനംതിട്ട ആര്‍ടിഒയും ശബരിമല സേഫ് സോണ്‍ പ്രോജക്ട് കണ്ട്രോളിംഗ് ഓഫീസറുമായ സി. ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ സഹായം നല്കാന് കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബേസിക് ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍, ട്രോമാ കെയര്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്കി.
അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ പ്രഥമശുശ്രൂഷയും ജീവന്‍രക്ഷാ നടപടികളും എങ്ങനെ ഫലപ്രദമായി നല്‍കാമെന്നും സമയബന്ധിതമായ ഇടപെടലിലൂടെ ജീവന് രക്ഷിക്കുന്നതിന്റെ പ്രാധാന്യവും പരിശീലനത്തിലൂടെ വിശദീകരിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് റോഡ് സുരക്ഷയും അടിയന്തര പ്രതികരണ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ബോധവത്കരണവും പരിപാടിയുടെ ഭാഗമായി നടന്നു.
Tags : Rescuers on Road Season 3 Nattuvishesham DistrictNews