സർവോദയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സർവോ ക്വിസ് 26’ വിജയികൾ ട്രോഫിയുമായി.
നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ "സർവോ ക്വിസ് 26’ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ അറിവും ചിന്താശേഷിയും മാറ്റുരയ്ക്കുന്നതിനായി സംഘടിപ്പിച്ച മത്സ രത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു."ഐഎഎസ് ഫാക്ടർ’ സ്ഥാപകനും ഡയറക്ടറുമായ അർജുൻ ആർ. ശങ്കർ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. സർവോദയ സെൻട്രൽ വിദ്യാലയ നാലാഞ്ചിറ ഒന്നാം സ്ഥാനവും സരസ്വതി വിദ്യാലയ വട്ടിയൂർക്കാവ്, ഗവണ്മെന്റ് എച്ച് എസ് എസ് തോന്നക്കൽ എന്നീ വിദ്യാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ആവേശകരമായ വിവിധ റൗണ്ടുകൾക്ക് ഒടുവിൽ വിജയികളായവർക്ക് ആകർഷകമായ ട്രോഫികളും സമ്മാനങ്ങളും പ്രിൻസിപ്പൽ ജോണ് കുര്യൻ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് സന്നിഹിതയായിരുന്നു.
Tags : Excitement at Sarvodaya quiz NattuVishesham DistrictNews