കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും ജീവനക്കാരുമടങ്ങുന്ന സംഘം.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ. 18.3 കിലോഗ്രാം ഭാരവും 48 സെന്റിമീറ്റർ വലുപ്പവുമുള്ള റിട്രോ പെരിട്ടോണിയൽ സാർക്കോമ വിഭാഗത്തിൽപ്പെടുന്ന ട്യൂമർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തത്.
അമിതമായി വയർ വീങ്ങുന്നതിന് ചികിത്സ തേടിയ കോട്ടയം ജില്ലയിൽ നിന്നുള്ള 57 കാരനാണ് പരിശോധനയിൽ ട്യൂമർ കണ്ടെത്തിയത്. വൻകുടലിന്റെ ഒരു ഭാഗവും ഒരു കിഡ്നിയും ട്യൂമറിന് അകത്തായതിനാൽ നീക്കം ചെയ്തു.
രോഗി ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഡിസ്ചാർജ് ആയി.
സർജിക്കൽ ഓങ്കോളജി വിഭാഗം ഡോ. ടി.വി. മുരളി, ഡോ. അഭിലാഷ് ആന്റണി, ഡോ. അനു എൻ. ജോസഫ്, ഡോ. അഞ്ജു രാജ് എന്നിവരും അനസ്തേഷ്യ വിഭാഗം ഡോ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Tags : surgery at Kottayam Medical College Nattuvishesham DistrictNews