70-ാ മത് ജൂബിലി തീര്‍ഥാടനം സംഘാടക സമിതി രൂപീകരണ പൊതുയോഗം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളറട : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 70-ാമത് ജൂബിലി തീര്‍ഥാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരിച്ചു. കുരിശുമല സംഗമ വേദിയില്‍ നടന്ന പൊതുയോഗം ഡയറക്ടര്‍ മോണ്‍.ഡോ. വിന്‍സന്റ് കെ.പീറ്റര്‍ ഉദ്ഘാടനം ചെയ്തു.കേരളം തമിഴ് നാട് പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 2027 മാര്‍ച്ച് 7 മുതല്‍ 14 വരെ ഒന്നാംഘട്ടവും മാര്‍ച്ച് 25, 26 (പെസഹാ വ്യാഴം,ദു:ഖവെള്ളി) തിയതികളില്‍ രണ്ടാംഘട്ട തീര്‍ത്ഥാടനവും നടക്കും. വിശുദ്ധ കുരിശ് സ്നേഹ സംസ്കാരത്തിന്റെ ഇരിപ്പിടം എന്നതാണ് തീര്‍ഥാടന സന്ദേശം.
മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ -ജനറല്‍ കണ്‍വീനര്‍, ഫാ.ജോസഫ് അനില്‍, റവ. ബെന്നി ലൂക്കാസ് -ജോ. ജനറല്‍ കണ്‍വീനര്‍, ഫാ. ജെറാള്‍ഡ് മത്യാസ് -സ്പിരിച്ച്വല്‍ ആനിമേറ്റര്‍, ടി.ജി.രാജേന്ദ്രന് -ജനറല്‍ കോര്‍ഡിനേറ്റര്‍, എസ്.എൻ.പ്രജിത്ത്- ജനറല്‍ സെക്രട്ടറി, എസ്.ജയന്തി -ഓഫീസ് സെക്രട്ടറി എന്നിങ്ങനെയാണ് സംഘാടക സമിതി. 200 പേരടങ്ങുന്ന 17 കമ്മിറ്റികളും രൂപീകരിച്ചു.
ജൂബിലിയോടനുബന്ധിച്ച് തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രം, കര്മലമാതാമല തീര്‍ഥാടന കേന്ദ്രം എന്നിവയുടെ പശ്ചാത്തലത്തില്‍, വിശുദ്ധ കുരിശ് സ്നേഹ സംസ്കാരത്തിന്റെ ഇരിപ്പിടം എന്ന വിഷയത്തെഅടിസ്ഥാനമാക്കി ഹ്രസ്വചിത്രം, വീഡിയോആല്‍ബം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന്ഡയറക്ടര് മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ അറിയിച്ചു.