x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടു​പ​ന്നി കി​ണ​റ്റി​ൽ വീ​ണു ച​ത്തു

വെബ്ഡെസ്ക്
Published: November 14, 2026 12:58 AM IST | Updated: November 14, 2026 12:58 AM IST

കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം കി​ണ​റ്റി​ൽ​നി​ന്ന് ക​യ​റ്റു​ന്നു.

കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശ​വും ആ​ക്ര​മ​ണ​വും വ​രു​ത്തി​വ​ന്ന കാ​ട്ടു​പ​ന്നി​ക​ളി​ൽ ഒ​ന്ന് കി​ണ​റ്റി​ൽ വീ​ണ് ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ കൂ​രാ​ലി ടൗ​ണി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തേ​റ്റ കൊ​ണ്ടു​ള്ള കു​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ലോ​ട്ട​റി വ്യാ​പാ​രി പേ​ഴ​ത്തു​മൂ​ട്ടി​ൽ അ​ജി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ര​വി​ന്ദ് വി​ദ്യാ മ​ന്ദി​റി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വ പ്രി​യ, ഇ​ള​ങ്ങു​ളം കു​ന്നും​പു​റ​ത്ത് ഓ​മ​ന ശ്രീ​നി​വാ​സ​ൻ, ഇ​രു​ച​ക്ര യാ​ത്രി​ക​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വ​രം അ​റി​ഞ്ഞ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത്, കൃ​ഷി വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​ർ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ എ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ വി​ര​ണ്ടോ​ടി​യ പ​ന്നി ഇ​ള​ങ്ങു​ളം വ​യ​ലു​ങ്ക​ൽ പ​ടി​ക്കു സ​മീ​പം വെ​ള്ളാ​പ്പ​ള്ളി​ൽ റെ​ജി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കി​ണ​ർ വ​റ്റി​ച്ച ശേ​ഷം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​റ​ങ്ങി വ​ല​യി​ലാ​ക്കി ക​ര​യ്ക്കു ക​യ​റ്റി.

ഓ​ണ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഷി കെ. ​ആ​ന്‍റ​ണി, വി.​കെ. അ​ബ്‌​ദു​ൾ ക​രീം, ജി​ഷ്ണു എ​സ്. നാ​യ​ർ, സു​ജാ​ത ദേ​വി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ലി​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Wild boar that terrorized Nattuvishesham DistrictNews

Recent News

Corehub Up