x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​വ​നി​ത​യു​ടെ ഡോ​ഗ് ഷെ​ൽ​ട്ട​ർ; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ്ഡെസ്ക്
Published: November 14, 2026 12:56 AM IST | Updated: November 14, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

അ​ഞ്ചു​തെ​ങ്ങ് : അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ്‌ കാ​യി​ക്ക​ര​യി​ൽ വി​ദേ​ശ വ​നി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​രു​വ് നാ​യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കാ​യി​ക്ക​ര കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.

അ​ഞ്ചു​തെ​ങ്ങ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, വ​ർ​ക്ക​ല ഡി​വൈ​എ​സ്പി, അ​ഞ്ചു​തെ​ങ്ങ് എ​സ്എ​ച്ച്ഒ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഈ ​വി​ഷ​യം സം​ബ​ന്ധ​മാ​യി അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്കൊ​ണ്ടാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : foreign woman court judgement NattuVishesham DistrictNews

Recent News

Corehub Up