അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡ് കായിക്കരയിൽ വിദേശ വനിതയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെരുവ് നായ സംരക്ഷണ കേന്ദ്രത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കായിക്കര കോൺഗ്രസ് കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
അഞ്ചുതെങ്ങ് വെറ്ററിനറി ഡോക്ടർ, വർക്കല ഡിവൈഎസ്പി, അഞ്ചുതെങ്ങ് എസ്എച്ച്ഒ കൂടാതെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഈ വിഷയം സംബന്ധമായി അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് അലക്സാണ്ടർ ഉത്തരവിറക്കിയത്.