ഇടചോറ്റിക്കും വെളിച്ചിയാനിക്കും ഇടയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ നിലയിൽ.
ചോറ്റി: ദേശീയപാതയിൽ ഇടച്ചോറ്റിക്കും വെളിച്ചിയാനിക്കും ഇടയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു 13 യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്നു കുമളിക്ക് പോയ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി 8.30നു മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. നാൽപ്പതിൽപ്പരം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി ബസ് ഡ്രൈവർ പ്രസാദ്, ഇ.കെ. രാജു, ജിബു, മേരിക്കുട്ടി, സുധീഷ്, അന്ന വർഗീസ് എന്നിവരെ മേരിക്വീൻസ് ആശുപത്രിയിലും ടിന്റുമോൾ കെ. കരുണാകരൻ (അമരാവതി), സജിനി മരോട്ടിമൂട്ടിൽ (അമരാവതി), രമ്യ (അമരാവതി) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും നാലുപേരെ മുണ്ടക്കയത്തെ എംഎംടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : Priyadarshini bus overturns into a pit Nattuvishesham DistrictNews