അങ്കണവാടി കുട്ടികള്‍ക്കൊപ്പം പരവൂര്‍ എസ്എന്‍വി ഗേള്‍സ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ.
പരവൂര്‍ :എസ്എന്‍വി ഗേള്‍സ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ അങ്കണവാടി കുരുന്നുകള്‍ക്കൊപ്പം ശിശുദിനം സമുചിതമായി ആഘോഷിച്ചു.സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശം പകര്‍ന്ന്, കേഡറ്റുകള്‍ അങ്കണവാടി കുരുന്നുകളോടൊപ്പം കളിയും ചിരിയും മധുരപലഹാരങ്ങളും സമ്മാനങ്ങളുമായാണ് സന്തോഷം പങ്കിട്ടത്.
വാര്‍ഡ് കൗണ്‍സിലര്‍ രാജീവ് ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പരവൂര്‍ പബ്ലിക് ഫ്രിഡ്ജിലേക്ക് എസ്പിസി കേഡറ്റുകള്‍ തയാറാക്കി കൊണ്ടുവന്ന പൊതിച്ചോറ് വിതരണവും നടന്നു.പ്രഥമാധ്യാപിക രശ്മി, കമ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ ശ്രീതു, സരിഗ എസ് . ഉണ്ണിത്താന്,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രഹ്ന, കണ്ണന്, ഓഫിസ് സ്റ്റാഫ് വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
Tags : child police anganvadi kuttypolice NattuVishesham DistrictNews