കളഞ്ഞു കിട്ടിയ പെന്ഷൻ പണം ഗീത പൊലിസിന്റെ സാന്നിധ്യത്തില്ഉടമസ്ഥന് കൈമാറുന്നു.
ചാത്തന്നൂര്‍: വഴിയില്‍ നിന്നു കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് കൈമാറി യുവതി മാതൃകയായി. കാരംകോട് ചിന് ടെക്സിന് സമീപത്തുവച്ചാണ് കാരംകോട് ഏറം ഉന്നതിയിലെ ഗീതയ്ക്കാണ് പണം കിട്ടിയത്. ഗീത തുകയുമായി ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തി അവിടെ ഏൽപ്പിച്ചു.
കാരംകോട്ആനന്ദവിലാസത്തില് താമസിക്കുന്ന റിട്ട. കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ കാര്‍ത്തികേയന്റെ പെന്ഷന് തുകയാണെന്നു കണ്ടെത്തി. പൊലിസ് കാര്‍ത്തികേയനെയും ഗീതയേയും വിളിച്ച് ഗീതയുടെ സാന്നിധ്യത്തില്‍ തുക കാര്ത്തികേയന് കൈമാറി.