സോഷ്യൽ ജസ്റ്റിസ് ഫോറം ആലപ്പുഴയിൽ സംഘടിപ്പിച്ച അതുല്യ വനിതാസംഗമം സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സോഷ്യൽ ജസ്റ്റിസ് ഫോറം, സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ മൈനോരിറ്റി സെല്ലിന്റെ സഹകരണത്തോടെ അതുല്യ വനിതാസംഗമം സംഘടിപ്പിച്ചു. സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി കെ.എസ്. മായാബായ് അധ്യക്ഷത വഹിച്ചു.
ഡോ. എ.എ. ഉഷ, ഡോ. ജ്യോതിലക്ഷ്മി, എസ്. നിഷ, മഹിമ മധു എന്നിവർക്ക് പെൺമികവിനുള്ള ആദരവും റിവർ മോളികുൾസ് മൂവ്മെന്റിന് നന്മ പുരസ്കാരവും നൽകി. പ്രതിഭാസംഗമം കോളജ് പ്രിൻസിപ്പൽ സിസ്റ്റർ എ.എ. ഉഷയും കുഞ്ഞിളംകയ്യിൽ സമ്മാനം വിതരണം നഗരസഭാ കൗൺസിലർ ജിൻസി ജോൺസണും നിർവഹിച്ചു. സാമൂഹിക പ്രവർത്തക പേൾ പ്രശാന്ത് മുഖ്യപ്രഭാഷണവും പ്രിറ്റി തോമസ് ഗുരുവന്ദനവും നടത്തി.
കോളജ് മൈനോരിറ്റി സെൽ കോ-ഓർഡിനേറ്റർ ഡോ. സബിത തോമസ് സ്ത്രീശക്തീകരണ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.ജി. കൃഷ്ണകുമാർ, മനോജ് രാഘവൻ, കെ.ജെ. സ്റ്റെല്ല, സിസ്റ്റർ ബിൻസി ജോൺ, നീതു ജോസ്, റ്റി.വൈ. ജോയി, ശ്രദ്ധ ശ്യാം, വി.എസ്. ഗ്രേസി തുടങ്ങിയവർ പ്രസംഗിച്ചു.