Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Gathering

Alappuzha

അ​തു​ല്യ വ​നി​താ​സം​ഗ​മം

ആ​ല​പ്പു​ഴ: സോ​ഷ്യ​ൽ ജ​സ്റ്റിസ് ഫോ​റം, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ മൈ​നോ​രി​റ്റി സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തു​ല്യ വ​നി​താ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സോ​ഷ്യ​ൽ ജ​സ്റ്റി​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജോ​. സെ​ക്ര​ട്ട​റി കെ.​എ​സ്. മാ​യാബാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ.​എ. ഉ​ഷ, ഡോ. ​ജ്യോ​തി​ല​ക്ഷ്മി, എ​സ്. നി​ഷ, മ​ഹി​മ മ​ധു എ​ന്നി​വ​ർ​ക്ക് പെ​ൺ​മി​ക​വി​നു​ള്ള ആ​ദ​ര​വും റി​വ​ർ മോ​ളി​കു​ൾ​സ് മൂ​വ്മെ​ന്‍റിന് ന​ന്മ പു​ര​സ്കാ​ര​വും ന​ൽ​കി. പ്ര​തി​ഭാ​സം​ഗ​മം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ.​എ. ഉ​ഷ​യും കു​ഞ്ഞി​ളം​ക​യ്യി​ൽ സ​മ്മാ​നം വി​ത​ര​ണം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ജി​ൻ​സി ജോ​ൺ​സ​ണും നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക പേ​ൾ പ്ര​ശാ​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്രി​റ്റി തോ​മ​സ് ഗു​രു​വ​ന്ദ​ന​വും ന​ട​ത്തി.

കോ​ള​ജ് മൈ​നോ​രി​റ്റി സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ​ബി​ത തോ​മ​സ് സ്ത്രീ​ശ​ക്തീ​ക​ര​ണ സ​ന്ദേ​ശ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ​ഡോ.​ജി. കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ്‌ രാ​ഘ​വ​ൻ, കെ.​ജെ. സ്റ്റെ​ല്ല, സി​സ്റ്റ​ർ ബി​ൻ​സി ജോ​ൺ, നീ​തു ജോ​സ്, റ്റി.​വൈ. ജോ​യി, ശ്ര​ദ്ധ ശ്യാം, ​വി.​എ​സ്. ഗ്രേ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up