പ്രതീകാത്മക ചിത്രം
കൊട്ടിയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപി ച്ച ശേഷം പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത എംഎസ്എഫ് ജില്ല സെക്രട്ടറിയ്ക്കെതിരേ കൊട്ടിയം പൊലി സ് കേസെടുത്തു. ഉമയനല്ലൂർ ഈസ്റ്റ് പട്ടരുമുക്ക്സ്വദേശി മുഹമ്മദ് ഗസ്നിയെ പ്രതിയാക്കിയാണ് പൊലിസ് കേസെടുത്തത്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥിയായി മത്സരിച്ച യുവതിയുടെ പിആർ വർക്കുമായി ബന്ധപ്പെട്ട് പരിചയത്തിലായ ഇയാൾ സൗഹൃദം സ്ഥാപിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി പണം വേണമെന്ന് പറഞ്ഞ് മൂന്ന് പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കി. പിന്നീട് സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് വെള്ളാപ്പിൽ മുക്കിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി നിരവധി പ്രാവശ്യം യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും രണ്ട് ലക്ഷം രൂപയും 12 പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പണവും സ്വർണവും മടക്കി നൽകാതായതോടെയാണ് യുവതി കൊട്ടിയം പൊലിസിൽ പരാതി നൽകിയത്. പൊലിസ് കേസെടുത്തതോടെ ജില്ലാ ഭാരവാഹിയായിരുന്ന മുഹമ്മദ് ഗസ്നി മുഴങ്ങാടിയെ എംഎസ്എഫിന്റെ പ്രാഥമികാംംഗത്വത്തിൽനിന്നു പുറത്താക്കി.
Tags : sexually assault policecase sexuallyassult NattuVishesham DistrictNews