Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexuallyassult

Kollam

യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് പീ​ഡി​പ്പി​ച്ചു; പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

കൊ​ട്ടി​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ ച്ച ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത എം​എ​സ്എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി​യ്ക്കെ​തി​രേ കൊ​ട്ടി​യം പൊലി സ് കേ​സെ​ടു​ത്തു. ഉ​മ​യ​ന​ല്ലൂ​ർ ഈ​സ്‌റ്റ് പ​ട്ട​രു​മു​ക്ക്സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗ​സ്നി​യെ പ്ര​തി​യാ​ക്കി​യാ​ണ് പൊലിസ് കേ​സെ​ടു​ത്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​നി​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച യു​വ​തി​യു​ടെ പി​ആ​ർ വ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ച​യ​ത്തി​ലാ​യ ഇ​യാ​ൾ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് സ്വ​ർ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ ഇ​പ്പോ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​യ്യ​നാ​ട് വെ​ള്ളാ​പ്പി​ൽ മു​ക്കി​ലെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ ഫോ​ണി​ലു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​വ​ധി പ്രാ​വ​ശ്യം യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ര​ണ്ട് ല​ക്ഷം രൂ​പ​യും 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പ​ണ​വും സ്വ​ർ​ണ​വും മ​ട​ക്കി ന​ൽ​കാ​താ​യ​തോ​ടെ​യാ​ണ് യു​വ​തി കൊ​ട്ടി​യം പൊലിസി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊലിസ് കേ​സെ​ടു​ത്ത​തോ​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഗ​സ്നി മു​ഴ​ങ്ങാ​ടി​യെ എം​എ​സ്എ​ഫി​ന്‍റെ പ്രാ​ഥ​മി​കാം‌ം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി.

 

Latest News

Corehub Up