x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എടി ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ മു​ട​ങ്ങി​യ​താ​യി ആരോപണം; നിഷേധിച്ച് ആശുപത്രി സൂപ്രണ്ട്

വെബ്ഡെസ്ക്
Published: November 14, 2026 12:57 AM IST | Updated: November 14, 2026 12:57 AM IST

ഉള്ളൂ​ർ: തി​രു​വ​ന​ന്ത​പു​രം എ​സ്എടി ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ മു​ട​ങ്ങി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ ലീ​വി​ൽ ആ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്നും ഇ​തു​മൂ​ലം കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ നി​ര​വ​ധി അ​മ്മ​മാ​ർ കാ​ത്തു നി​ൽ​ക്കേ​ണ്ട​താ​യ അ​വ​സ്ഥ​യു​ണ്ടാ​യി എ​ന്നും ആ​രോ​പ​ണ​വു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഏഴു മു​ത​ൽ ത​ന്നെ കു​ഞ്ഞു​ങ്ങ​ളു​മാ​യി നി​ര​വ​ധി അ​മ്മ​മാ​രാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യ​ത്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ക്യൂ​വി​ൽ വ​ള​രെ നേ​രം കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ധി​കൃ​ത​ർ എ​ത്തി വാ​ക്സി​നേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി​ട്ട് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല എ​ന്ന അ​റി​യി​പ്പ് ന​ൽ​കി​യ​തായി അമ്മമാർ പറയുന്നു. ഭൂ​രി​ഭാ​ഗം പേ​ർ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യ ഗ​തി​കേ​ടും ഉ​ണ്ടാ​യി എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സൂ​സ​ൻ ഉ​തു​പ്പ് നി​ഷേ​ധി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ​യു​ള്ള​താ​യി ആ​രും ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ ലീ​വി​ലാ​വു​ക​യാ​ണെ​ങ്കി​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ര​ണ്ട് ഡോ​ക്ട​ർ​മാ​ർ കു​റ​ച്ചു​ദി​വ​സ​മാ​യി ലീ​വി​ൽ ആ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ​മോ പ​രാ​തി​യോ ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന പ​ക്ഷം അ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Tags : Hospital vaccine NattuVishesham DistrictNews

Recent News

Corehub Up