Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Porcupine

മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സ്: വെള്ളനാട് ശശിക്ക് ജാമ്യം

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ട മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം നൽകിയത്.

അതേസമയം വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറ്റൊരു പരാതിയിൽ എസ്‌സി-എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം തേടി ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മുള്ളൻപന്നിയെ കൊന്ന കേസിൽ ആ​ഴ്ച​ക​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ശശി കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് വാ​ളി​യ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ശ​ശി ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​നം​വ​കു​പ്പ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ശ​ശി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേരത്തെ ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up