Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forestdepartment

പാലക്കാട് അകത്തേത്തറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

ഇതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ വനംവകുപ്പിന് കത്തി നൽകി. 20 ദിവസം മുമ്പാണ് വനംവകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

കൂട്ടിൽ പുലി അകപ്പെട്ടതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ക്യാമ്പിലേക്ക് മാറ്റി.

Viral

മ​യ​ങ്ങി​യെ​ന്ന് ക​രു​തി​യ പു​ള്ളി​പ്പു​ലി ബോ​ധം തെ​ളി​ഞ്ഞ​തും കൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി ആ​ക്ര​മ​ണം ന​ട​ത്തി

നേ​പ്പാ​ളി​ലെ ലാം​ജ​ങ് ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തി പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം. മ​യ​ക്കു​വെ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ച വ​ന്യ​മൃ​ഗം കൂ​ട് മാ​റ്റു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ​ർ​ന്ന് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബെ​സി​സ​ഹ​റി​ലെ ദും​ഗ് ഖോ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി ലാം​ജ​ങ് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​ച്ച പു​ള്ളി​പ്പു​ലി​യാ​ണ് സെ​പ്റ്റം​ബ​ർ 10-ന് ​ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ചെ​റി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും താ​ൽ​ക്കാ​ലി​ക കൂ​ട് താ​ഴെ​യി​റ​ക്കി വ​ലി​യൊ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം.

പെ​ട്ടെ​ന്ന് ഉ​ണ​ർ​ന്നെ​ണീ​റ്റ പു​ള്ളി​പ്പു​ലി കൂ​ട്ടി​ലെ വാ​തി​ൽ ബ​ല​മാ​യി ത​ള്ളി​ത്തു​റ​ന്ന് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ബു​ദ്ധി ജ​ങ് ഗു​രു​ങ്ങി​ന്‍റെ മേ​ലേ​ക്ക് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​രു​മ്പു​വ​ടി​യും മ​റ്റു​മു​പ​യോ​ഗി​ച്ച് മൃ​ഗ​ത്തെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 57-കാ​ര​നാ​യ ഗു​രു​ങ്ങി​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് ഓ​ഫീ​സ് വ​ള​പ്പി​ലൂ​ടെ ഓ​ടി​ന​ട​ന്ന പു​ള്ളി​പ്പു​ലി കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​സ​ങ്ങ​ളും മ​റ്റ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും തീ​ർ​ത്ത് മൃ​ഗ​ത്തെ പ​രി​സ​ര​ത്തു​ത​ന്നെ ത​ള​ച്ചി​ടു​ക​യാ​യി​രു​ന്നു.

വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ പൊ​ലി​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സു​ര​ക്ഷി​ത അ​ക​ല​ത്തി​ലേ​ക്ക് മാ​റ്റി. മൃ​ഗ​ത്തെ പൂ​ർ​ണ​മാ​യും തി​രി​കെ പി​ടി​കൂ​ടാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ.

Kerala

കോ​വ​ള​ത്ത് ക​ട​ൽ​വെ​ള്ള​രി​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ക​ട​ൽ​വെ​ള്ള​രി​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ക​ട​ൽ​വെ​ള്ള​രി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ഞ്ചാം​ക​ല്ല് സ്വ​ദേ​ശി അ​ജി​മോ​ൻ വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ഷി​ജു​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വ​ളം ലൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്ന് എ​ൺ​പ​തോ​ളം ക​ട​ൽ​വെ​ള്ള​രി​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത​ത്.

ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം വ​രെ തൂ​ക്ക​മു​ള്ള ക​ട​ൽ​വെ​ള്ള​രി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന​താ​ണ് ക​ട​ൽ​വെ​ള്ള​രി​ക​ളെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

Kerala

കോ​ന്നി​യി​ൽ മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ നി​ന്ന് മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം ചേ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ കു​മാ​ർ സി.​ജി, അ​നി​ൽ കു​മാ​ർ സി.​ജി, ഇ​ടു​ക്കി പാ​ല​ത്തോ​ട്ട​ത്തി​ൽ സ്വ​ദേ​ശി അ​ഭി​ലാ​ൽ മ​ധു, കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ്, ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക്, മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​തു​മ്പും​കു​ളം ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഘം മ്ലാ​വി​നെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഇ​റ​ച്ചി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു.

മ്ലാ​വി​ന്‍റെ ത​ല​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വ​ന​പാ​ല​ക​ർ ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ വീ​ണ്ടും വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ​യ്യ​നാ​മ​ൺ അ​ടു​ക്കാ​ട് ഭാ​ഗ​ത്ത് വേ​ട്ട​യ്ക്കി​റ​ങ്ങി​യ സം​ഘ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം 'അ​തി​മ​നോ​ഹ​രം': സ​ന്നി​ധാ​ന​ത്ത് ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി​യി​ല്ല

എ​റ​ണാ​കു​ളം: മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ചി​ത്രീ​ക​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ന്നി​ധാ​ന​ത്തെ അ​നു​മ​തി കോ​ട​തി ത​ട​ഞ്ഞെ​ങ്കി​ലും, റാ​ന്നി വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള നി​ല​ക്ക​ൽ, പ​മ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ റാ​ന്നി ഡി​എ​ഫ്ഒ അ​നു​മ​തി ന​ൽ​കി​യ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു.

നേ​ര​ത്തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടാ​ണ് സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗി​ന് തി​രി​ച്ച​ടി​യാ​യ​ത്. 'ടി. ​എ​സ്. ലൗ​ല​ജ​ൻ' എ​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച് ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. 

 

Kerala

ആ​ന​ക്ക​ലി​യി​ൽ 18 വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ​പൊ​ലി​ഞ്ഞ​ത് 581 മ​നു​ഷ്യ​ജീ​വ​ൻ

കോ​ട്ട​യം: 2008 മു​ത​ൽ 2025 വ​രെ​യു​ള്ള 18 വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്  കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 581 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1200 പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര പ​രി​സ്ഥി​തി  മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ് ഡി​വി​ഷ​നും വൈ​ൽ​ഡ്‌​ലൈ​ഫ്  ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ​താ​ണ് പ​ഠ​ന  റി​പ്പോ​ർ​ട്ട്.

സം​സ്ഥാ​ന​ത്തെ 36  ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 214 ഗ്രാ​മ​ങ്ങ​ൾ  ക​ടു​ത്ത കാ​ട്ടാ​ന ആ​ക്ര​മ​ണ ഭീ​ഷ​ണി  നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ്, കു​ട്ട​മ്പു​ഴ, ചി​റ്റാ​ർ, മാ​ങ്കു​ളം, പ​ട​വ​യ​ൽ, പീ​ച്ചി  തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​താ മേ​ഖ​ല​ക​ളാ​ണ്. കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് നി​ല​മ്പൂ​ർ സൗ​ത്ത് ഡി​വി​ഷ​നി​ലാ​ണ്-78. മ​ണ്ണാ​ർ​ക്കാ​ട്-64, പാ​ല​ക്കാ​ട്-57, മാ​ങ്കു​ളം-57, മൂ​ന്നാ​ർ-50, പെ​രി​യാ​ർ ഈ​സ്റ്റ്-42 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണം  സം​ഭ​വി​ച്ച​ത്.

കാ​ടു​ക​ളി​ൽ  സ്വാ​ഭാ​വി​ക  തീ​റ്റ​പ്പു​ല്ലു​ക​ൾ കു​റ​യു​ക​യും മ​ഞ്ഞ​ക്കൊ​ന്ന, കൊ​ങ്ങി​ണി​പ്പൂ​വ്, യൂ​പ​റ്റോ​റി​യം തു​ട​ങ്ങി​യ  അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യും ചെ​യ്ത​ത് ആ​ന​ക​ളെ  തീ​റ്റ​തേ​ടി നാ​ട്ടി​ലി​റ​ങ്ങാ​ൻ  പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി​ക​ളി​ൽ  വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന വാ​ഴ,  തെ​ങ്ങ്, ക​മു​ക്,  കൈ​ത​ച്ച​ക്ക, ച​ക്ക തു​ട​ങ്ങി​യ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ  വി​ള​ക​ൾ കാ​ട്ടാ​ന​ക​ളെ  ആ​ക​ർ​ഷി​ക്കു​ന്നു.

മ​ഴ​ക്കു​റ​വും വേ​ന​ൽ​ക്കാ​ല​ത്ത്  കാ​ടു​ക​ളി​ലെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റു​ന്ന​തും  ആ​ന​ക്കൂ​ട്ട​ങ്ങ​ളെ കാ​ടി​റ​ങ്ങാ​ൻ  നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു. 2025ലെ ​ക​ണ​ക്കെ​ടു​പ്പു പ്ര​കാ​രം 2785 കാ​ട്ടാ​ന​ക​ളാ​ണു കേ​ര​ള​ത്തി​ലു​ള്ള​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തെ ‘സം​സ്ഥാ​ന ദു​ര​ന്ത’​മാ​യി പ്ര​ഖ്യാ​പി​ച്ച  രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.  കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക,  ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച്  ദ​ക്ഷി​ണേ​ന്ത്യ​ൻ മേ​ഖ​ല​യ്ക്കാ​യി 999.87 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര റീ​ജ​ണ​ൽ ആ​ക്‌​ഷ​ൻ പ്ലാ​ൻ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. 

ഇ​തി​ൽ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ  ന​ട​പ്പാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 2008 മു​ത​ൽ 2025 വ​രെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 695  കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ൽ  469 എ​ണ്ണം സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ്. 

226 എ​ണ്ണം മ​നു​ഷ്യ  ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണ്. മ​നു​ഷ്യ ഇ​ട​പെ​ട​ൽ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 154 എ​ണ്ണം അ​ന​ധി​കൃ​ത വൈ​ദ്യു​ത വേ​ലി​ക​ളി​ൽ​നി​ന്നും താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള ഷോ​ക്കേ​റ്റാ​ണ്. ട്രെ​യി​ൻ ത​ട്ടി 17 ആ​ന​ക​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 16 ആ​ന​ക​ളും ച​രി​ഞ്ഞു. 

Kerala

മാ​ന്‍​കൊ​മ്പു​മാ​യി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍; ലൈ​റ്റ് ബോ​യ് വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ല്‍

കൊ​ച്ചി: മാ​ന്‍​കൊ​മ്പ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ലൈ​റ്റ് ബോ​യ് കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ താ​നാ​ജി നാ​രാ​യ​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ട്രോ വ​ഴി യാ​ത്ര ചെ​യ്യാ​നാ​യി ക​ള​മ​ശേ​രി മെ​ട്രോ സ്‌​റ്റേ​നി​ലെ​ത്തി സ്‌​കാ​ന​റി​ലൂ​ടെ ക​ട​ന്നു പോ​യ​പ്പോ​ഴാ​ണ് മാ​ന്‍​കൊ​മ്പ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ലൈ​റ്റ് ബോ​യ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പ്ര​തി. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒ​രു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര​പ്പി​ള്ളി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മാ​ന്‍​കൊ​മ്പ് ല​ഭി​ച്ചു​വെ​ന്നാ​ണ് പ്ര​തി ന​ല്‍​കി​യ മൊ​ഴി.

വീ​ട്ടി​ല്‍ അ​ല​ങ്കാ​ര വ​സ്തു​വാ​യി വ​യ്ക്കാ​നാ​യി എ​ടു​ത്ത​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു. മാ​ന്‍​കൊ​മ്പ് മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യാ​ണോ കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് മു​മ്പ് സ​മാ​ന​മാ​യി വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും മാ​ന്‍​കൊ​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു.

Kerala

500 രൂപയുടെ കുറ്റം! 30 ലക്ഷത്തിന്‍റെ മണ്ണുമാന്തി അഞ്ചു വർഷം തടവിൽ; ഒടുവിൽ മന്ത്രി ഇടപ്പെട്ടു!

തൊ​ടു​പു​ഴ: 500 രൂ​പ ന​ഷ്ടം വ​രു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷം മു​ന്പ് പി​ടി​ച്ചെ​ടു​ത്ത മ​ണ്ണു​മാ​ന്തി ഇ​നി​യും വി​ട്ടു ന​ൽ​കാ​ത്ത വ​നം​വ​കു​പ്പി​നെ​തി​രേ ജ​ന​രോ​ഷം ക​ന​ത്ത​തോ​ടെ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഇ​ട​പെ​ടു​ന്നു. അ​ഞ്ചു വ​ര്‍​ഷം മു​മ്പ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ജെ​സി​ബി വി​ട്ടു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ദി​വാ​സി യു​വാ​വ്. പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി അ​ജീ​ഷി​ന് പ്ര​തീ​ക്ഷ ന​ല്‍​കി​യ​ത്.

വനംവകുപ്പിന്‍റെ അതിക്രമം

2020 ല്‍ ​ക​ഞ്ഞി​ക്കു​ഴി​യി​ല്‍ ഒ​രാ​ളു​ടെ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ  വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വ​നം വ​കു​പ്പ് പി​ടി കൂ​ടി​യ ജെ​സി​ബി​യാ​ണ് ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജെ​സി​ബി ക്കു​ള്ളി​ല്‍ ക​യ​റി പ​ട്രോ​ള്‍ ഒ​ഴി​ച്ച് അ​ജീ​ഷ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​ര്‍
നി​ണ്ട സ​മ​ര​ത്തി​നു ശേ​ഷം ഡി​എ​ഫ്ഒ​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം എ​ന്ന ഉ​റ​പ്പി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

500 രൂപയുടെ നഷ്‌ടം

​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ജെ​സി​ബി ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജെ​സി​ബി​യു​മാ​യി എ​ത്തി​യെ​ങ്കി​ലും കേ​സ് എ​ടു​ത്ത ശേ​ഷം വാ​ഹ​നം വി​ട്ടു​കൊ​ടു​ത്തി​ല്ല​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് ഉ​ണ്ടാ​യ ന​ഷ്ടം 500 രൂ​പ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​താ​യും അ​ജീ​ഷ് വ്യ​ക്ത​മാ​ക്കി. ന​ഗ​രം പാ​റ റേ​ഞ്ച് ഓാ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍ കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ വാ​ഹ​നം എ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വു​മു​ണ്ടാ​യി​ട്ടും ജെ​സി​ബി വി​ട്ടു​കൊ​ടു​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് വാ​ഹ​നം പൂ​ര്‍​ണ​മാ​യി ന​ശി​ച്ചെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ജെ​സി​ബി പി​ടി​ച്ചി​ട്ട​തോ​ടെ ഈ ​വാ​ഹ​ന​ത്തി​ന് 49,955 രൂ​പ ഇ​എം​ഐ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ൻ വ​ലി​യ ക​ട​ബാ​ധ്യ​ത​യാ​ണെ​ന്നും ജീ​വി​തം ത​ക​ര്‍​ന്നു എ​ന്നു​മാ​ണ് അ​ജീ​ഷ് പ​റ​യു​ന്ന​ത്.

District News

മണിക്കൂറുകൾ നീണ്ട ദൗത്യം; കിണറ്റിൽ അകപ്പെട്ട പുലിയെ പു റത്തെത്തിച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെ​രു​മ്പു​ള​യി​ലെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കു​ര്യ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ലി വീ​ണ​ത്.

തു​ട​ർ​ന്ന് കി​ണ​റ്റി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി ക​യ​റു​ക​യാ​യി​രു​ന്നു. പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും പു​ലി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​രും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ൽ​കി.

Leader Page

കർഷകരോ കുറ്റക്കാർ? വേണ്ടത് ശക്തമായ നിയമം

അ​​​​​​​​​ശാ​​​​​​​​​സ്ത്രീ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ക​​​​​​​​​സ​​​​​​​​​ന​​​​​​​​​വും നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​പ്ര​​​​​​​​​വൃ​​​​​​​​​ത്തി​​​​​​​​​ക​​​​​​​​​ളുമാണ് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു പ്ര​​​​​​​​​ധാ​​​​​​​​​ന ​​​​​​​​​കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്ന് സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ പു​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കി​​​​​​​​​യ മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും നി​​​​​​​​​വാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും എ​​​ന്ന ന​​​​​​​​​യസ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന രേ​​​​​​​​​ഖ​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​ര​​​​​​​​​ടി​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​ക്കാ​​​​​​​​​ര്യം പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ കാ​​​​​​​​​ടി​​​​​​​​​റ​​​​​​​​​ങ്ങു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് വി​​​​​​​​​ചി​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യ കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ് വ​​​​​​​​​നം​​​​​​​​​വ​​​​​​​​​കു​​​​​​​​​പ്പ് പ്ര​​​​​​​​​സി​​​​​​​​​ദ്ധീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത്. വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​വാ​​​​​​​​​സ​​​​​​​​​വ്യ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു ക​​​​​​​​​ന്നു​​​​​​​​​കാ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ൾ ക​​​​​​​​​ട​​​​​​​​​ന്നു​​​ക​​​​​​​​​യ​​​​​​​​​റി തീ​​​​​​​​​റ്റ​​​​​​​​​യ്ക്കു​​​​​​​​​വേ​​​​​​​​​ണ്ടി മ​​​​​​​​​ത്സ​​​​​​​​​രം ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്, വ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള റോ​​​​​​​​​ഡു​​​​​​​​​ക​​​​​​​​​ൾ, വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ട് ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ലെ കൃ​​​​​​​​​ഷി​​​രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, വ​​​​​​​​​ന​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യോ​​​​​​​​​ട് ചേ​​​​​​​​​ർ​​​​​​​​​ന്നു​​​കി​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന എ​​​​​​​​​സ്റ്റേ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ അ​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ടു​​​​​​​​​ വെ​​​​​​​​​ട്ടാ​​​​​​​​​ത്ത​​​​​​​​​ത് എ​​​​​​​​​ന്നി​​​​​​​​​വ ​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാണ​​​​​​​​​ത്രേ.

വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള കൃ​​​​​​​​​ഷി​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ പോ​​​​​​​​​ഷ​​​​​​​​​കസ​​​​​​​​​ന്പു​​​​​​​​​ഷ്ട​​​​​​​​​വും സ്വാ​​​​​​​​​ദി​​​​​​​​​ഷ്‌​​​ഠ​​​വും ജ​​​​​​​​​ല​​​​​​​​​സ​​​​​​​​​മൃ​​​​​​​​​ദ്ധ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ള​​​​​​​​​ക​​​​​​​​​ൾ കൃ​​​​​​​​​ഷി​​​​​​​​​ചെ​​​​​​​​​യ്തു മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ നാ​​​​​​​​​ട്ടി​​​​​​​​​ലേ​​​​​​​​​ക്കു വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളെ ആ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​രു​​​​​​​​​ടെ അ​​​​​​​​​ധ്വാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ ആ​​​​​​​​​കൃ​​​​​​​​​ഷ്ട​​​​​​​​​രാ​​​​​​​​​യി എ​​​​​​​​​ത്തു​​​​​​​​​ന്ന വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ അ​​​​​​​​​വ​​​​​​​​​രെ ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചാ​​​​​​​​​ൽ തെ​​​​​​​​​റ്റു​​​​​​​​​പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ക്കി​​​​​​​​​ല്ല. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള കൃ​​​​​​​​​ഷി​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ ആ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​വും ഫ​​​​​​​​​ല​​​​​​​​​സ​​​​​​​​​ന്പു​​​ഷ്‌​​​ട​​​വു​​​​​​​​​മാ​​​​​​​​​യ കൃ​​​​​​​​​ഷി​​​​​​​​​രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ര​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്നും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​മു​​​​​​​​​ണ്ട്. ഉ​​​​​​​​​ൾ​​​​​​​​​ക്കാ​​​​​​​​​ട്ടി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ പ​​​​​​​​​ട​​​​​​​​​രാ​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ പു​​​​​​​​​ല്ലു​​​​​​​​​ക​​​​​​​​​ൾ മു​​​​​​​​​ള​​​​​​​​​യ്ക്കു​​​​​​​​​ന്നി​​​​​​​​​ല്ല. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ പ​​​​​​​​​ട​​​​​​​​​രു​​​​​​​​​ന്ന പു​​​​​​​​​റം​​​​​​​​​കാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്കു വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ ഭ​​​​​​​​​ക്ഷ​​​​​​​​​ണം തേ​​​​​​​​​ടി​​​​​​​​​യെ​​​​​​​​​ത്തു​​​​​​​​​ന്നു. ഇ​​​​​​​​​തി​​​​​​​​​നു പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി ഉ​​​​​​​​​ൾ​​​​​​​​​ക്കാ​​​​​​​​​ട്ടി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ​​​​​​​​​ക്കും ശി​​​​​​​​​പാ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​യു​​​​​​​​​ണ്ട്.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളുടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ല

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന പ്ര​​​​​​​​​ധാ​​​​​​​​​ന ​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ന, കാ​​​​​​​​​ട്ടു​​​​​​​​​പ​​​​​​​​​ന്നി, കു​​​​​​​​​ര​​​​​​​​​ങ്ങ്, ക​​​​​​​​​ടു​​​​​​​​​വ, പു​​​​​​​​​ള്ളി​​​​​​​​​പ്പു​​​​​​​​​ലി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യാ​​​​​​​​​ണ്. മ്ലാ​​​​​​​​​വ്, കാ​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​ത്ത്, പു​​​​​​​​​ള്ളി​​​​​​​​​മാ​​​​​​​​​ൻ എ​​​​​​​​​ന്നി​​​​​​​​​വ കൃ​​​​​​​​​ഷി​​​നാ​​​​​​​​​ശം വ​​​​​​​​​രു​​​​​​​​​ത്തു​​​​​​​​​ന്നു​​​​​​​​​ണ്ട്. ജീ​​​​​​​​​വ​​​​​​​​​ന് ഏ​​​​​​​​​റ്റ​​​​​​​​​വും ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത് വി​​​​​​​​​ഷ​​​​​​​​​പ്പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ്. 2011 മു​​​​​​​​​ത​​​​​​​​​ൽ 2025 വ​​​​​​​​​രെ വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ 1,508 പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​തി​​​​​​​​​ൽ കാ​​​​​​​​​ട്ടാ​​​ന-285, കാ​​​​​​​​​ട്ടു​​​​​​​​​പ​​​​​​​​​ന്നി-70, കാ​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​ത്ത്-11, ക​​​​​​​​​ടു​​​​​​​​​വ-11, മ​​​​​​​​​റ്റു​​​​​​​​​മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ-17 എ​​​​​​​​​ന്നി​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യാ​​​​​​​​​ണ്. മ​​​​​​​​​റ്റു സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ടി​​​​​​​​​യേ​​​​​​​​​റ്റ മ​​​​​​​​​ര​​​​​​​​​ണം വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ല. പ്ര​​​​​​​​​തി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തു ര​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രം പേ​​​​​​​​​ർ​​​​​​​​​ക്കു പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ടി​​​​​​​​​യേ​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ട്. സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ന​​​​​​​​​ട​​​​​​​​​പ്പി​​​​​​​​​ലാ​​​​​​​​​ക്കി​​​​​​​​​യ പ​​​​​​​​​ല പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ മൂ​​​​​​​​​ലം മ​​​​​​​​​ര​​​​​​​​​ണ​​​​​​​​​സം​​​​​​​​​ഖ്യ കു​​​​​​​​​റ​​​​​​​​​യ്ക്കാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​താ​​​​​​​​​യും രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ ചൂ​​​​​​​​​ണ്ടി​​​​​​​​​ക്കാ​​​​​​​​​ട്ടു​​​​​​​​​ന്നു.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചെ​​​​​​​​​ന്ന​​​​​​​​​ത് സം​​​​​​​​​ശ​​​​​​​​​യ​​​​​​​​​വും തെ​​​​​​​​​റ്റാ​​​​​​​​​യ ധാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​യു​​​​​​​​​മാ​​​​​​​​​ണ്. ശാ​​​​​​​​​സ്ത്രീ​​​​​​​​​യ പ​​​​​​​​​ഠ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലും നി​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലും ക​​​​​​​​​ണ​​​ക്കെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ലും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളുടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ല. ചി​​​​​​​​​ല പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ചി​​​​​​​​​ല​​​​​​​​​യി​​​​​​​​​നം ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​താ​​​​​​​​​ണ് സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണം. മാ​​​​​​​​​ത്ര​​​​​​​​​മ​​​​​​​​​ല്ല, ആ​​​​​​​​​ധു​​​​​​​​​നി​​​​​​​​​ക​​​കാ​​​​​​​​​ല​​​​​​​​​ത്ത് വാ​​​​​​​​​ർ​​​​​​​​​ത്താവി​​​​​​​​​നി​​​​​​​​​മ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മാ​​​​​​​​​യ​​​​​​​​​ത് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ലാ​​​​​​​​​യി റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ട് ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടാ​​​​​​​​​നും കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യ​​​​​​​​​താ​​​​​​​​​യി സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ക​​​​​​​​​ണ്ടെ​​​​​​​​​ത്ത​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ ഭൂ​​​​​​​​​പ്ര​​​​​​​​​കൃ​​​​​​​​​തി അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് 12 ഭൂ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​മ​​​​​​​​​ണ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള ക​​​​​​​​​ർ​​​​​​​​​മ​​​​​​​​​പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ത​​​​​​​​​യാ​​​​​​​​​റാ​​​​​​​​​ക്കി​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യും ക​​​​​​​​​ര​​​​​​​​​ട് രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ട്.

സ​​​​​​​​​മി​​​​​​​​​തികൾ രൂ​​​​​​​​​പീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കും

മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷം നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും മ​​​​​​​​​ന്ത്രി​​​​​​​​​ത​​​​​​​​​ല നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​സ​​​​​​​​​മി​​​​​​​​​തി, ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ത​​​​​​​​​ല നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ സ​​​​​​​​​മി​​​​​​​​​തി, ജി​​​​​​​​​ല്ലാ​​​​​​​​​ത​​​​​​​​​ല സ​​​​​​​​​മി​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, പ്രാ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി എ​​​​​​​​​ന്നി​​​​​​​​​വ രൂ​​​​​​​​​പീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കും. 75 നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭാ മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ലെ 273 ത​​​​​​​​​ദ്ദേ​​​​​​​​​ശ​​​​​​​​​സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണ് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​ത്. തീ​​​​​​​​​വ്ര സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ബാ​​​​​​​​​ധി​​​​​​​​​തം, സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ബാ​​​​​​​​​ധി​​​​​​​​​തം എ​​​​​​​​​ന്നി​​​​​​​​​ങ്ങ​​​​​​​​​നെ ര​​​​​​​​​ണ്ടാ​​​​​​​​​യി ത​​​​​​​​​ദ്ദേ​​​​​​​​​ശ​​​​​​​​​സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ ത​​​​​​​​​രം​​​​​​​​​തി​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​തി​​​​​​​​​ന്‍റെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ ദ്രു​​​​​​​​​ത​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​ര​​​​​​​​​ണം സാ​​​​​​​​​ധ്യ​​​​​​​​​മാ​​​​​​​​​ക്കു​​​​​​​​​മെന്നും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തെ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു​​​​​​​​​ള്ള നാ​​​​​​​​​ട്ട​​​​​​​​​റി​​​​​​​​​വും ആ​​​​​​​​​ദി​​​​​​​​​വാ​​​​​​​​​സ ഗോ​​​​​​​​​ത്ര​​​​​​​​​വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ത​​​​​​​​​ന​​​​​​​​​ത് രീ​​​​​​​​​തി​​​​​​​​​യും സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും ന​​​​​​​​​യ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. കൂ​​​​​​​​​ടാ​​​​​​​​​തെ, സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​രു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യും.

1972ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​റ് ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ദ്യ​​ നാ​​​​​​​​​ലി​​​​​​​​​ലും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​​​​തി​​​​​​​​​നെ 2022ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ൽ ര​​​​​​​​​ണ്ട് ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ആ​​​​​​​​​ക്കി. 1972 നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ അ​​​​​​​​​ഞ്ചാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ വ​​​​​​​​​ർ​​​​​​​​​മി​​​​​​​​​ൻ (ക്ഷുദ്ര ജീവി) വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ത്തെ​​​​​​​​​യും (വേ​​​​​​​​​ട്ട​​​​​​​​​യാ​​​​​​​​​ടാ​​​​​​​​​ൻ അ​​​​​​​​​നു​​​​​​​​​വാ​​​​​​​​​ദം) ര​​​​​​​​​ണ്ടാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, പു​​​​​​​​​തി​​​​​​​​​യ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം ഒ​​​​​​​​​ന്നാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളെ പി​​​​​​​​​ടി​​​​​​​​​കൂ​​​​​​​​​ട​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന്‍റെ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വ് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​ണ്. ര​​​​​​​​​ണ്ടാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ന്‍റെ ജീ​​​​​​​​​വ​​​​​​​​​നോ സ്വ​​​​​​​​​ത്തി​​​​​​​​​നോ ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്ന സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ പി​​​​​​​​​ടി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നോ ഇ​​​​​​​​​ല്ലാ​​​​​​​​​യ്മ​​​​​​​​​ ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നോ ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ്‌ ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന് ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വി​​​​​​​ടാം.

വ​​​​​​​​​കു​​​​​​​​​പ്പി​​​​​​​​​ലെ 4(ബി), 4(​​​​​​​​​ബി,ബി) ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന്‍റെ സ​​​​​​​​​ബോ​​​​​​​​​ഡി​​​​​​​​​നേ​​​​​​​​​റ്റ് ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ​​​​​​​​​മാ​​​​​​​​​രാ​​​​​​​​​യി വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നെ​​​​​​​​​യും ഓ​​​​​​​​​ണ​​​​​​​​​റ​​​​​​​​​റി വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നെ​​​​​​​​​യും നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കാ​​​​​​​​​ൻ സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന് അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​മു​​​​​​​​​ണ്ട്. 1972ലെ ​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ 5(2) വ​​​​​​​​​കു​​​​​​​​​പ്പ് പ്ര​​​​​​​​​കാ​​​​​​​​​രം ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നി​​​​​​​​​ൽ നി​​​​​​​​​ക്ഷി​​​​​​​​​പ്ത​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രം ഗ്രാ​​​​​​​​​മ​​​​​​​​​പ​​​​​​​​​ഞ്ചാ​​​​​​​​​യ​​​​​​​​​ത്ത് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റു​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്കും സെ​​​​​​​​​ക്ര​​​​​​​​​ട്ട​​​​​​​​​റി​​​​​​​​​ക്കും ഡെ​​​​​​​​​ലി​​​​​​​​​ഗേ​​​​​​​​​റ്റ് ചെ​​​​​​​​​യ്തു ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. 2026 മേ​​​​​​​​​യ് 27 വ​​​​​​​​​രെ ഈ ​​​​​​​​​ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വി​​​​​​​​​ന് പ്രാ​​​​​​​​​ബ​​​​​​​​​ല്യ​​​​​​​​​മു​​​​​​​​​ണ്ട്. എ​​​​​​​​​ന്നി​​​​​​​​​രു​​​​​​​​​ന്നാ​​​​​​​​​ലും അ​​​​​​​​​പ​​​​​​​​​ട​​​​​​​​​കാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളെ വേ​​​​​​​​​ട്ട​​​​​​​​​യാ​​​​​​​​​ടാ​​​​​​​​​ൻ ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ന​​​​​​​​​ൽ​​​​​​​​​ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണ് പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​നാ​​​​​​​​​ഭി​​​​​​​​​പ്രാ​​​​​​​​​യം. ഇ​​​​​​​​​തി​​​​​​​​​നു കേ​​​​​​​​​ന്ദ്ര​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ജെ​​​​​​​​​ല്ലി​​​​​​​​​ക്കെ​​​​​​​​​ട്ട് ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വു മാ​​​​​​​​​തൃ​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വ് ഇ​​​​​​​​​റ​​​​​​​​​ക്ക​​​​​​​​​ണെ​​​​​​​​​ന്നും ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മു​​​​​​​​​ണ്ട്.

സോ​​​​​​​​​ളാ​​​​​​​​​ർ​​​​​​​​​ഫെ​​​​​​​​​ൻ​​​​​​​​​സിം​​​​​​​​​ഗ്, ഗോ​​​​​​​​​ത്ര​​​​​​​​​ഭേ​​​​​​​​​രി, പാ​​​​​​​​​ന്പു​​​​​​​​​പി​​​​​​​​​ടി​​​​​​​​​ത്ത​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള മി​​​​​​​​​ഷ​​​​​​​​​ൻ സ​​​​​​​​​ർ​​​​​​​​​പ്പ, പ്രൈ​​​​​​​​​മ​​​​​​​​​റി റെ​​​​​​​​​സ്പോ​​​​​​​​​ണ്‍സ് ടീം, ​​​​​​​​​മി​​​​​​​​​ഷ​​​​​​​​​ൻ സെ​​​​​​​​​ന്ന, പു​​​​​​​​​തി​​​​​​​​​യ ഫോ​​​​​​​​​റ​​​​​​​​​സ്റ്റ് സ്റ്റേ​​​​​​​​​ഷ​​​​​​​​​നു​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ സ്ഥാ​​​​​​​​​പി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും വ​​​​​​​​​ന്യ​​​​​​​​​മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു വ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ളി​​​​​​​​​ൽ ഭ​​​​​​​​​ക്ഷ്യ-​​​​​​​​​ജ​​​​​​​​​ല ല​​​​​​​​​ഭ്യ​​​​​​​​​ത​​​​​​​​​യ്ക്കു​​​​​​​​​ള്ള സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​നം ഒ​​​​​​​​​രു​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും ന​​​​​​​​​യ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. എ​​​​​​​​​ന്നി​​​​​​​​​രു​​​​​​​​​ന്നാ​​​​​​​​​ലും ചി​​​​​​​​​ല​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​​​ മാ​​​​​​​​​ത്രം വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ പെ​​​​​​​​​രു​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത് നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു​​​​​​​​​ള്ള മാ​​​​​​​​​ർ​​​​​​​​​ഗം സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം. ക​​​​​​​ര​​​​​​​ടു ന​​​​​​​​​യ​​​സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന രേ​​​​​​​​​ഖ സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് 28 വ​​​​​​​​​രെ പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് അ​​​​​​​​​ഭി​​​​​​​​​പ്രാ​​​​​​​​​യ​​​​​​​​​വും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​വും പ​​​​​​​​​ങ്കു​​​​​​​​​വ​​​​​​​​​യ്ക്കാം.

ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ‍്യ​​​​​​ങ്ങ​​​​​​ൾ

☛ വ​​​​​​നവി​​​​​​സ്തൃ​​​​​​തി​​​​​​ക്കും വ​​​​​​ന​​​​​​ത്തി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​യ തീ​​​​​​റ്റ​​​​​​യ്ക്കും അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക.

☛ കേ​​​​​​ന്ദ്ര വ​​​​​​ന്യ​​​​​​ജീ​​​​​​വി സം​​​​​​ര​​​​​​ക്ഷ​​​​​​ണ നി​​​​​​യ​​​​​​മം സെ​​​​​​ക‌്ഷ​​​​​​ൻ 11.2 പ്ര​​​​​​കാ​​​​​​രം സ്വ​​​​​​ന്തം സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ കൊ​​​​​​ല്ലു​​​​​​ന്ന​​​​​​തോ പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തോ കു​​​​​​റ്റ​​​​​​ക​​​​​​ര​​​​​​മ​​​​​​ല്ല എ​​​​​​ന്നു വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. ഈ ​​​​​​ആ​​​​​​നു​​​​​​കൂ​​​​​​ല്യം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ വ​​​​​​ന​​​​​​ത്തി​​​​​​നു വെ​​​​​​ളി​​​​​​യി​​​​​​ൽ റ​​​​​​വ​​​​​​ന്യു ഭൂ​​​​​​മി​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി നാ​​​​​​ശ​​​​​​ന​​​​​​ഷ്ടം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കി​​​​​​ല്ല എ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​നം എ​​​​​​ടു​​​​​​ക്കുക.

☛ വ​​​​​​ന്യ​​​​​​ജീ​​​​​​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​​​​ക്ക് കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 25 ല​​​​​​ക്ഷം രൂ​​​​​​പ ആ​​​​​​ശ്വാ​​​​​​സ​​​ധ​​​​​​നം ന​​​​​​ൽ​​​​​​കു​​​​​​ക. മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​ല​​​​​​വി​​​​​​ൽ 25 ല​​​​​​ക്ഷം രൂ​​​​​​പ ന​​​​​​ഷ്‌​​​ട​​​പ​​​​​​രി​​​​​​ഹ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. ദു​​​​​​ര​​​​​​ന്തനി​​​​​​വാ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പ് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ വ്യ​​​​​​ക്ത​​​ത​​​​​​യി​​​​​​ല്ല എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ട് നാ​​​​​​ലു മാ​​​​​​സ​​​​​​മാ​​​​​​യി വ​​​​​​നംവ​​​​​​കു​​​​​​പ്പ് ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​ഞ്ഞു​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​​​​ന് എ​​​​​​ത്ര​​​​​​യും വേ​​​​​​ഗം വ്യ​​​​​​ക്ത​​​​​​ത വ​​​​​​രു​​​​​​ത്തി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കി 30 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​കം ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്കാ​​​​​​ൻ വ്യ​​​​​​വ​​​​​​സ്ഥ ചെ​​​​​​യ്യു​​​​​​ക.

☛ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും മോ​​​​​​ട്ടോ​​​​​​ർ ആ​​​​​​ക്സി​​​​​​ഡ​​​​​​ന്‍റ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​പോ​​​​​​ലെ ഓ​​​​​​രോ കേ​​​​​​സും പ്ര​​​​​​ത്യേ​​​​​​ക​​​​​​മാ​​​​​​യി എ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ട് ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രു​​​​​​ടെ​​​​​​യും പ്രാ​​​​​​യം, ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചു ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ വ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ന്യാ​​​​​​യ​​​​​​മാ​​​​​​യ ന​​​​​​ഷ്‌​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ഉ​​​​​​റ​​​​​​പ്പുവ​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക.

☛ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന വി​​​​​​ള​​​​​​നാ​​​​​​ശ​​​​​​ത്തി​​​​​​ന് ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന തു​​​​​​ച്ഛ​​​​​​മാ​​​​​​യ ആ​​​​​​ശ്വാ​​​​​​സധ​​​​​​നം മാ​​​​​​റ്റി, കൃ​​​​​​ഷിവ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ എ​​​​​​സ്റ്റി​​​​​​മേ​​​​​​റ്റ് പ്ര​​​​​​കാ​​​​​​രം, ഓ​​​​​​രോ വി​​​​​​ള​​​​​​യ്ക്കും അ​​​​​​വ​​​​​​യി​

Editorial

ച​ത്തൊ​ടു​ങ്ങു​ന്ന​തും ഭീ​തി പ​ര​ത്തു​ന്നു

മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല​ട​ക്കം പെ​റ്റു​പെ​രു​കി ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ ച​ത്തൊ​ടു​ങ്ങി​യും ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​കം, കൊ​ട്ടി​യൂ​ർ, പേ​രാ​വൂ​ർ, ആ​റ​ളം മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ആ​ശ്ച​ര‍്യ​മു​ണ്ടാ​ക്കു​ന്ന​ത്, സ്വ​യ​ര​ക്ഷ​യ്ക്കാ​ണെ​ങ്കി​ൽ​പോ​ലും ആ​രെ​ങ്കി​ലു​മൊ​രു കാ​ട്ടു​പ​ന്നി​യെ കൊ​ന്നു​വെ​ന്നു കേ​ട്ടാ​ൽ പ​റ​ന്നെ​ത്തി വീ​ടു​ക​ളി​ൽ ക​യ​റി ക​റി​ച്ച​ട്ടി വ​രെ പൊ​ക്കി​നോ​ക്കു​ന്ന വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്.

പ​ന്നി​പ്പ​നി പോ​ലു​ള്ള ഏ​തെ​ങ്കി​ലും മാ​ര​ക​രോ​ഗ​മാ​ണോ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കാ​ൻ കാ​ര​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​നും വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ച്ച് ആ​ശ​ങ്ക​യ​ക​റ്റാ​നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ഷ്കാ​ന്തി കാ​ട്ടു​ന്നു​മി​ല്ല. കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന‍്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങി ന​ട​ത്തു​ന്ന മ​നു​ഷ‍്യ​ക്കു​രു​തി​യി​ലും കൃ​ഷി​നാ​ശ​ത്തി​ലും മ​ല​യോ​ര​മേ​ഖ​ല വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു​വെ​ന്ന വാ​ർ​ത്ത​കൂ​ടി വ​രു​ന്ന​ത്.

അ​തി​നാ​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രും വ​കു​പ്പു​മ​ന്ത്രി​യും പ​തി​വു നി​സം​ഗ​ത വെ​ടി​ഞ്ഞ് സ​ത്വ​ര ശ്ര​ദ്ധ​യോ​ടെ ഈ ​വി​ഷ​യ​ത്തി​ലി​ട​പെ​ട​ണം.​കേ​ള​കം, കൊ​ട്ടി​യൂ​ർ, പേ​രാ​വൂ​ർ മേ​ഖ​ല​ക​ളി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​രു​പ​തോ​ളം പ​ന്നി​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ 13, കൊ​ട്ടി​യൂ​രി​ൽ നാ​ല്, പേ​രാ​വൂ​രി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ന്നി​ക​ളു​ടെ ജ​ഡം ക​ണ്ട​ത്.

എ​ന്നാ​ൽ, ഇ​തി​ന്‍റെ മൂ​ന്നി​ര​ട്ടി എ​ണ്ണ​മെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ച​ത്ത​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ കു​ഴി​ച്ചി​ട്ട​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ആ​റ​ളം ഫാ​മി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന് എ​ട്ടു പ​ന്നി​ക​ളു​ടെ ജ​ഡം ഇ​ന്ന​ലെ ക​ണ്ടെ​ത്തി. വ​ന​ത്തി​നു​ള്ളി​ലും ജ​ഡം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്ന് ച​ത്ത കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​മ്പി​ൾ വ​നം​വ​കു​പ്പ് ശേ​ഖ​രി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ആ​ന്ത്രാ​ക്സോ പ​ന്നി​പ്പ​നി​യോ ആ​കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു മ​നു​ഷ‍്യ​രി​ലേ​ക്ക് പ​ക​രി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യാ​ണു കാ​ട്ടു​പ​ന്നി​ക​ളെ മ​റ​വ് ചെ​യ്യു​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കു​ഴി​ച്ചി​ട​ണ​മെ​ന്ന് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കു​ന്ന​വ​രാ​ണ് ഇ​ത്ര​വ​ലി​യ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ൾ ചാ​കു​ന്ന​ത് എ​ന്തെ​ങ്കി​ലും രോ​ഗ​ബാ​ധ മൂ​ല​മാ​ണെ​ങ്കി​ൽ അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ തൃ​ശൂ​ർ അ​തി​ര​പ്പി​ള്ളി പി​ള്ള​പ്പാ​റ​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​ത് ആ​ന്ത്രാ​ക്സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മ​റ​വു ചെ​യ്ത ആ​ളു​ക​ൾ​ക്ക് പൊ​തു​ജ​ന​സ​മ്പ​ർ​ക്കം പാ​ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യെ​ങ്കി​ൽ വ​ലി​യ​തോ​തി​ൽ ജ​ന​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ ചാ​കു​ന്ന​ത്. ഇ​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടാ​നു​ള്ള സാ​ധ‍്യ​ത​യും കൂ​ടു​ത​ലാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന രോ​ഗം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ധ‍്യ​ത​യും ക​ണ​ക്കി​ലെ​ടു​ക്ക​ണം. ക്ഷീ​ര​ക​ർ​ഷ​ക​രും പ​ന്നി വ​ള​ർ​ത്തി ഉ​പ​ജീ​വ​നം സാ​ധ‍്യ​മാ​ക്കു​ന്ന​വ​രും മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി​യു​ണ്ട്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം.

മ​റ്റൊ​രു വി​രോ​ധാ​ഭാ​സ​മു​ള്ള​ത്, എ​വി​ടെ​യെ​ങ്കി​ലും വ​ള​ർ​ത്തു​പ​ന്നി​ക​ൾ​ക്ക് പ​ന്നി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​ന്നി​വ​ള​ർ​ത്ത​ൽ നി​രോ​ധി​ച്ച്, വ​ള​ർ​ത്തു​പ​ന്നി​ക​ളെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൊ​ന്നൊ​ടു​ക്കി മ​റ​വു ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​വ​രാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ കാ​ര‍്യ​ത്തി​ൽ ഒ​രു ജാ​ഗ്ര​ത​യും കാ​ട്ടാ​ത്ത​ത് എ​ന്ന​താ​ണ്.

വ​നം​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കാ​ണി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ത​ന്നെ​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡം ക​ണ്ട​താ​യി അ​റി​യി​ച്ചാ​ൽ​പോ​ലും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ​ടെ സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​നോ അ​പ​ക​ട​ര​ഹി​ത​മാ​യി മ​റ​വു​ചെ​യ്യാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ക​യും വേ​ണം.

മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല​ട​ക്കം പെ​റ്റു​പെ​രു​കി ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ ച​ത്തൊ​ടു​ങ്ങി​യ​തും ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ‍്യാ​പി​ച്ച് വേ​ട്ട​യാ​ടി അ​നി​യ​ന്ത്രി​ത​മാ​യ വം​ശ​വ​ർ​ധ​ന ത​ട​യ​ണ​മെ​ന്ന ആ​വ​ശ‍്യ​ത്തോ​ട് മു​ഖം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രും വ​നം​വ​കു​പ്പു​മാ​ണ് ഇ​വി​ടെ​യും പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന​ത്.

Latest News

Corehub Up