x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം 'അ​തി​മ​നോ​ഹ​രം': സ​ന്നി​ധാ​ന​ത്ത് ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി​യി​ല്ല

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 09:15 PM IST | Updated: August 17, 2026 09:15 PM IST

പ്രതീകാത്മക ചിത്രം

എ​റ​ണാ​കു​ളം: മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ചി​ത്രീ​ക​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ന്നി​ധാ​ന​ത്തെ അ​നു​മ​തി കോ​ട​തി ത​ട​ഞ്ഞെ​ങ്കി​ലും, റാ​ന്നി വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള നി​ല​ക്ക​ൽ, പ​മ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ റാ​ന്നി ഡി​എ​ഫ്ഒ അ​നു​മ​തി ന​ൽ​കി​യ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു.

നേ​ര​ത്തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടാ​ണ് സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗി​ന് തി​രി​ച്ച​ടി​യാ​യ​ത്. 'ടി. ​എ​സ്. ലൗ​ല​ജ​ൻ' എ​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച് ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. 

 

Tags : MohanLal ForestDepartment DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up