നോർവെയെ പരാജയപ്പെടുത്തിയ പോർച്ചുഗൽ താരങ്ങളുടെ ആഘോഷം
പോർട്ടോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിന് ആവേശ ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പോർച്ചുഗലിന് വേണ്ടി ജാവോ കാൻസലോയും ഗോൺസാലോ റാമോസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ക്രിസ്റ്റോഫർ അജെർ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് 12 പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.
Tags : UEFA Nations League Football Portugal beats Norway