പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറ വളവിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ചരക്ക് ലോറിയിടിച്ച് അപകടം
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറ വളവിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ചരക്ക് ലോറിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്.
ഇന്ന് പുലർച്ചെ ആറോടെയായിരുന്നു അപകടമുണ്ടായത്. പഴയങ്ങാടി ഭാഗത്തുനിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയാണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. ഒരു മാസത്തിനുള്ളിൽ ഏഴ് ചെറുതും വലുതുമായ അപകടങ്ങളാണ് രാമപുരം, കൊത്തിക്കുഴിച്ച പാറ എന്നിവിടങ്ങളിൽ ഉണ്ടായത്.
റോഡിലെ അശാസ്ത്രിയമായ നിർമാണവും സിഗ്നൽ സംവിധാനത്തിന്റെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന ആരോപണം ശക്തമാണ്.