പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ - പൊലിസ് സംഘർഷത്തിൽ ഇടപെട്ട് സിറ്റി പൊലിസ് കമ്മീഷണർ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിനും എസ്ഐ ഗോകുലിനും കമ്മീഷണർ താക്കീത് നൽകി. പൊലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദേശം നൽകി.
കമ്മീഷണറുടെ താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചു. അതേസമയം സ്വകാര്യ ആവശ്യത്തിനായി എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം എസ്ഐ ഗോകുലിനെയും സിഐ സന്തോഷ്കുമാറിനെയും മാറ്റണമെന്ന ആവശ്യത്തിൽ എസ്എഫ്ഐ ഉറച്ചുനിൽക്കുകയാണ്. 10നകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി.
Tags : CantonmentPolice PoliceCommissioner Sfi Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews