ന്യൂഡൽഹി: ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) അഞ്ചാംവട്ട ചർച്ച ഇന്ന് കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നത്.
ഈ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനത്തിനു പിന്നാലെയുള്ള ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate India-Canada trade agreement