അഖിലേഷ്
ലക്നോ: യുപിയിൽ സഖ്യകക്ഷികൾക്കുള്ള സീറ്റിനെക്കാൾ പ്രാധാന്യം പ്രതിപക്ഷസഖ്യത്തിന്റെ വിജയത്തിനാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് അഖിലേഷിന്റെ പ്രസ്താവന. ഓരോ സഖ്യകക്ഷിക്കും എത്ര സീറ്റ് എന്നതോ ഏതു സീറ്റ് എന്നതോ പ്രാധാന്യമുള്ള വിഷയമല്ല. സഖ്യത്തിന്റെ വിജയം ഉറപ്പുവരുത്തുകയാണു ലക്ഷ്യം- അഖിലേഷ് പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യത്തിലാണു മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ എസ്പി 37ഉം കോൺഗ്രസ് ആറും സീറ്റ് നേടി. ബിജെപി 33 സീറ്റിലൊതുങ്ങി. 403 അംഗ യുപി നിയമസഭയിൽ സമാജ്വാദിക്ക് 101 അംഗങ്ങളുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Akhilesh says victory not seat-sharing