x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

വെബ്ഡെസ്ക്
Published: October 5, 2026 06:15 AM IST | Updated: October 5, 2026 06:15 AM IST

ശ്രീനിവാസ റാവു

ചെ​​​​​​​ന്നൈ: വി​ഖ്യാ​ത ത​മി​ഴ് സം​വി​ധാ​യ​ക​ൻ സിം​ഗീ​തം ശ്രീ​നി​വാ​സ റാ​വു (95) അ​ന്ത​രി​ച്ചു. ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റാ​വു​വി​ന്‍റെ അ​ന്ത്യം ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ചെ​ന്നൈ​യി​ൽ സം​സ്കാ​രം ന​ട​ത്തി. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്ലാ​സി​ക്കു​ക​ൾ സ​മ്മാ​നി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു സിം​ഗീ​തം ശ്രീ​നി​വാ​സ റാ​വു. ക​മ​ൽ ഹാ​സ​ൻ അ​ഭി​ന​യി​ച്ച അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ൾ, രാ​ജ പാ​ർ​വൈ, ലി​റ്റി​ൽ ജോ​ൺ, മൈ​ക്കി​ൾ മ​ദ​ന കാ​മ രാ​ജ​ൻ, നി​ശ​ബ്ദ ചി​ത്ര​മാ​യ പു​ഷ്പ​ക​വി​മാ​നം (1987), മ​യൂ​രി, മ​ക​ളി​ർ മ​ട്ടും, മും​ബൈ എ​ക്സ്പ്ര​സ്, ഭൈ​ര​വ ദ്വീ​പം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ്.

ദി​ക്ക​ട്ര പാ​ർ​വ​തി എ​ന്ന സി​നി​മ​യ്ക്കു ദേ​ശീ​യ അ​വാ​ർ​ഡ് (1974) ല​ഭി​ച്ചു. 1977ൽ ​ശ്രീ​കു​മാ​ര​ൻ ത​ന്പി ക​ഥ​യും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ച നി​റ​പ​റ​യും നി​ല​വി​ള​ക്കും എ​ന്ന മ​ല​യാ​ള ചി​ത്രം സം​വി​ധാ​നം ചെ​യ്തു. ന​ന്ദി അ​വാ​ർ​ഡ്, ക​ർ​ണാ​ട​ക സം​ഗീ​ത അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് എ​ന്നി​വ​യും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ സിം​ഗ് ഗീ​തം ആ​ണ് അ​വ​സാ​ന ച​ല​ച്ചി​ത്രം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Director Singeetam Srinivasa Rao

Recent News

Corehub Up