x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ്പു​ർ ബി​ഷ​പ് ഡോ. ​ദേ​വ​പ്ര​സാ​ദ് ഗാ​ന​വ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: October 5, 2026 05:52 AM IST | Updated: October 5, 2026 05:52 AM IST

ഉ​ദ​യ്പു​ർ ബി​ഷ​പ് ഡോ. ​ദേ​വ​പ്ര​സാ​ദ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ദ​​​​യ്പു​​​​ർ ബി​​​​ഷ​​​​പ് ഡോ.​​​​ദേ​​​​വ​​​​പ്ര​​​​സാ​​​​ദ് ഗാ​​​​ന​​​​വ എ​​​​സ്‌​​​​വി​​​​ഡി (74) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 11.45ന് ​​​​ഉ​​​​ദ​​​​യ്പു​​​​രി​​​​ലെ സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

രാ​​​​വി​​​​ലെ ഉ​​​​ദ​​​​യ്പു​​​​രി​​​​ലെ ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ വ​​​​ച്ച് അ​​​​സ്വ​​​​സ്ഥ​​​​ത​​​​യും നെ​​​​ഞ്ചു​​​​വേ​​​​ദ​​​​ന​​​​യും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഉ​​​​ദ​​​​യ്പു​​​​ർ ഔ​​​​ർ ലേ​​​​ഡി ഓ​​​​ഫ് ഫാ​​​​ത്തി​​​​മ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കും. 2009 മു​​​​ത​​​​ൽ 2012 വ​​​​രെ ജാ​​​​ബു​​​​വയിൽ ബി​​​​ഷ​​​​പ്പാ​​​​യിരുന്നു. തു​​​​ട​​​​ർ​​​​ന്ന് 2012ലാ​ണ് ഉ​ദ​യ്‌​പു​ർ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​ത്.

1951 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ജാ​​​​ബു​​​​വ​​​​യി​​​​ൽ ജ​​​​നി​​​​ച്ച അ​​​​ദ്ദേ​​​​ഹം 1974ൽ ​​​​സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ദ ​​​​ഡി​​​​വൈ​​​​ൻ വേ​​​​ഡ് (എ​​​​സ്‌​​​​വി​​​​ഡി) സ​​​​ന്യാ​​​​സ​​​​സ​​​​ഭ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന് ആ​​​​ദ്യ​​​​വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​ത്തി. പൂ​​​​ന ജ്ഞാ​​​​ന​​​​ദീ​​​​പ വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലും ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലും പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം 1982 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 27നാ​​​​ണ് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​ൻ​​​​ഡോ​​​​ർ ഗ​​​​വ. കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്ന് ബി​​​​എ, എം​​​​എ ബി​​​​രു​​​​ദ​​​​ങ്ങ​​​​ളും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

ഖാ​​​​ണ്ഡ്വ, ഖാ​​​​ർ​​​​ഗോ​​​​ൺ, റാ​​​​ണാ​​​​പ്പു​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യും വി​​​​വി​​​​ധ സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളി​​​​ൽ റെ​​​​ക്‌​​​​ട​​​​റാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച അ​​​​ദ്ദേ​​​​ഹം 2009ലാ​​​​ണ് ജാ​​​​ബു​​​​വ രൂ​​​​പ​​​​ത​​​​യു​​​​ടെ ബി​​​​ഷ​​​​പ്പാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Udaipur Bishop Dr. Devprasad passed away

Recent News

Corehub Up