x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജന്തർ മന്തർ ലോക്ക്ഡ് ; ഗ്യാനേഷ് കുമാറിനെതിരേ ആയിരങ്ങൾ തെരുവിൽ

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: October 5, 2026 06:17 AM IST | Updated: October 5, 2026 06:17 AM IST

ജന്തർ മന്തർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്നു. മും​​​​ബൈ​​​​യി​​​​ലും ഡ​​​​ൽ​​​​ഹി​​​​യി​​​​ലും ന​​​​ട​​​​ന്ന റാ​​​​ലി​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. നാ​​​​ളെ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ​​​​കൂ​​​​ടി സ​​​​മ​​​​ര​​​​രം​​​​ഗ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്മേ​​​​ലു​​​​ള്ള രാ​​​​ജി​​​​ക്കു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​​​​മേ​​​​റും.

ഈ ​​​​മാ​​​​സം ഏ​​​​ഴി​​​​ന് പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി ഘ​​​​ട​​​​കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ത്തി​​​​നാ​​​​ണ് സി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​ലി​​​​സ് എ​​​​വി​​​​ടെ ത​​​​ട​​​​യു​​​​ന്നോ അ​​​​വി​​​​ടെ സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഇ​​​​തോ​​​​ടെ ഗാ​​​​ന്ധിജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കും.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ദി​​​​വ​​​​സ​​​​വും യു​​​​വ​​​​ജ​​​​ന-​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ സ്തം​​​​ഭി​​​​പ്പി​​​​ച്ചു. ഗാ​​​​ന്ധി​​​​ജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ൽ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ പ​​​​രി​​​​സ​​​​ര​​​​ത്തു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്ന സ​​​​മ​​​​രം മൂ​​​​ന്നാം ദി​​​​ന​​​​മാ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും ഇ​​​​ന്ത്യ ഗേ​​​​റ്റ് ഉ​​​​ൾ​​​​പ്പ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മ​​​​റ്റു പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽസ​​​​മ​​​​ര​​​​വും ഡ​​​​ൽ​​​​ഹി​​​​യെ ചൂ​​​​ടു​​​​പി​​​​ടി​​​​പ്പി​​​​ച്ചു.

സ​​​​മ​​​​ര​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ഐ​​​​സ ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ നേ​​​​ഹ ബോ​​​​റ​​​​യെ പൊ​​​​ലി​​​​സ് ബ​​​​ല​​​​മാ​​​​യി കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കാ​​​​റി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി ഏ​​​​റെ​​​​നേ​​​​രം ത​​​​ട​​​​ഞ്ഞു. ഒ​​​​ടു​​​​വി​​​​ൽ വ​​​​ൻ പൊ​​​​ലി​​​​സ് സ​​​​ന്നാ​​​​ഹ​​​​മെ​​​​ത്തി​​​​യാ​​​​ണ് കാ​​​​ർ അ​​​​വി​​​​ടെ​​​​നി​​​​ന്നു മാ​​​​റ്റി​​​​യ​​​​ത്. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം, ഫോ​​​​ണോ ബാ​​​​ഗോ ന​​​​ൽ​​​​ക​​​​തെ ഡ​​​​ൽ​​​​ഹി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ന​​​​രേ​​​​ല ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഏ​​​​രി​​​​യ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​ച്ചാ​​​​ണ് നേ​​​​ഹ​​​​യെ വി​​​​ട്ട​​​​യ​​​​ച്ച​​​​ത്.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന് എതിരായ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ന്ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ത്തു മാ​​​​സ​​​​ത്തി​​​​നി​​​​ടെ സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ 14 ത​​​​വ​​​​ണ വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന റിപ്പോർട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​ഷ​​​​യം കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Jantar Mantar locked

Recent News

Corehub Up