x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പത് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു

വെബ് ഡെസ്ക്
Published: October 5, 2026 05:57 AM IST | Updated: October 5, 2026 05:57 AM IST

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​ന്പ​ത് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു.

ജാ​ഫ്ന​യി​ലെ ഡെ​ൽ​ഫ് ദ്വീ​പി​ന് തെ​ക്കു​ഭാ​ഗ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്ന് ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ല​ങ്ക​ൻ നാ​വി​സ സേ​ന അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ ക​ങ്കേ​ശ​ൻ​തു​റൈ തു​റ​മു​ഖ​ത്തെ​ത്തി​ച്ച ശേ​ഷം തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ട്ടി​ക് റി​സോ​ഴ്സ​സ് വ​കു​പ്പി​നു കൈ​മാ​റി.

Tags : Sri Lankan forces arrested Indian fishermen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up