x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രസീലിൽ ലുലയ്ക്ക് നേരിയ മുൻതൂക്കം; രണ്ടാം ഘട്ടത്തിനു സാധ്യത

വെബ്ഡെസ്ക്
Published: October 5, 2026 04:18 AM IST | Updated: October 5, 2026 04:18 AM IST

ലു​​​ലാ ഡാ ​​​സി​​​ൽ​​​വ​​​യ്ക്ക്

ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ലി​​​യ​​​ൻ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലാ ഡാ ​​​സി​​​ൽ​​​വ​​​യ്ക്ക് എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി ഫ്ലാ​​​വി​​​യോ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യേ​​​ക്കാ​​​ൾ നേ​​​രി​​​യ മു​​​ൻ​​​തൂ​​​ക്ക​​​മു​​​ണ്ടെ​​​ങ്കി​​​ലും ജ​​​യി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ 50 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ അ​​​ദ്ദേ​​​ഹം നേ​​​ടി​​ല്ലെ​​​ന്നു സൂ​​​ച​​​ന. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തി​​​ലാ​​​യി ലു​​​ലാ​​​യും ഫ്ലാ​​​വി​​​യോ​​​യും ത​​​മ്മി​​​ൽ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്നേ​​​ക്കും.

ലു​​​ലാ​​​യും ഫ്ലാ​​​വി​​​യോ​​​യും നാ​​​ല്പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വോ​​​ട്ട് നേ​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ച്ച​​​ത്. ഇ​​​ത​​​ര സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​രും പ​​​ത്തു ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വോ​​​ട്ട് നേ​​​ടി​​​ല്ല. ഈ ​​​മാ​​​സം 25നാ​​​യി​​​രി​​​ക്കും ര​​​ണ്ടാം ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ്.
പാ​​​ർ​​​ല​​​മെ​​​ന്‍റ്, സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ൾ, ഗ​​​വ​​​ർ​​​ണ​​​ർ പ​​​ദ​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലേ​​​ക്കും ഇ​​​ന്ന​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​നു ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ർ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യു​​​ടെ മ​​​ക​​​നാ​​​ണ് ഫ്ലാ​​​വി​​​യോ. ജ​​​യി​​​ച്ചാ​​​ൽ പി​​​താ​​​വി​​​നു മാ​​​പ്പു​​​ന​​​ല്കി മോ​​​ചി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ലു​​​ലാ ഭ​​​ര​​​ണം തു​​​ട​​​രു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കും. ബ്ര​​​സീ​​​ലി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ ലു​​​ലാ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Lula holds a slight lead in Brazil

Recent News

Corehub Up