x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചുവർഷം മുന്പ് മമത വീണത് അന്വേഷിക്കാൻ മുഖ്യമന്ത്രി സുവേന്ദു

വെബ്ഡെസ്ക്
Published: October 5, 2026 02:59 AM IST | Updated: October 5, 2026 02:59 AM IST

മുഖ്യമന്ത്രി സുവേന്ദു

ന​​​​ന്ദി​​​​ഗ്രാം/​​​​കോല്‍ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​ളി​​ലെ ന​​​​ന്ദി​​​​ഗ്രാം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ നാ​​​​ളെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ അ​​​​ഞ്ചു​​​​വ​​​​ര്‍ഷം മു​​​​മ്പ് ബം​​​​ഗാ​​​​ള്‍ രാ​​​​ഷ്‌‌​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​​ച്ച ഒ​​രു വീ​​ഴ്ച വീ​​​​ണ്ടും ച​​​​ര്‍ച്ച​​​​യാ​​​​കു​​​​ന്നു. 2021 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി വീ​​ണു പ​​രി​​ക്കേ​​റ്റ സം​​ഭ​​വം വ്യാ​​ജ​​മാ​​ണെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ ആ​​രോ​​പ​​ണ​​മാ​​ണ് ച​​ർ​​ച്ച​​യ്ക്ക് അ​​ടി​​സ്ഥാ​​നം.

ന​​ന്ദി​​ഗ്രാ​​മി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് വീ​​ഴ്ച​​യി​​ൽ മ​​മ​​ത​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്. എ​​ന്നാ​​ൽ അ​​ന്ന് കാ​​ലി​​ന് പ​​രി​​ക്കേ​​റ്റി​​ല്ലെ​​ന്നാ​​ണ് അ​​തി​​നും ഒ​​രു​​വ​​ർ​​ഷം മു​​ന്പ് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​മാ​​യി വേ​​ർ​​പി​​രി​​ഞ്ഞ സു​​വേ​​ന്ദു അ​​ധി​​കാ​​രി പ​​റ​​യു​​ന്ന​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​ത്തു​​മെ​​ന്നും ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​നു​​ശേ​​ഷം വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നും സു​​വേ​​ന്ദു അ​​ധി​​കാ​​രി വ്യ​​ക്ത​​മാ​​ക്കി.

ന​​ന്ദി​​ഗ്രാ​​മി​​ൽ വീ​​ണ് പ​​രി​​ക്കേ​​റ്റ മ​​മ​​ത അ​​ന്ന് പ്ര​​ചാ​​ര​​ണ​​കാ​​ലം മു​​ഴു​​വ​​ൻ വീ​​​​ല്‍ചെ​​​​യ​​​​റി​​​​ലാ​​​​ണു സ​​​​ഞ്ച​​​​രി​​​​ച്ച​​ത്. പ​​​​രി​​​​ക്കി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള സ​​​​ഹ​​​​താ​​​​പം തൃ​​​​ണ​​​​മൂ​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കു ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2021 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​ന്ദി​​ഗ്രാ​​മി​​ൽ മ​​മ​​ത പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും സം​​സ്ഥാ​​ന​​ഭ​​ര​​ണം തൃ​​ണ​​മൂ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.മ​​മ​​ത​​യു​​ടെ അ​​ന്ന​​ത്തെ വീ​​ഴ്ച സ​​ഹ​​​​​​താ​​​​പം പി​​ടി​​ച്ചു​​പ​​റ്റാ​​നു​​ള്ള​​താ​​ണെ​​ന്ന് ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സു​​​​വേ​​​​ന്ദു ആ​​ദ്യ​​മാ​​യി ആ​​രോ​​പി​​ച്ച​​ത്.

തൊ​​ട്ട​​ടു​​ത്ത​​ ദി​​വ​​സം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​ണ്ട സു​​വേ​​ന്ദു 2021 മാ​​​​ര്‍ച്ച് 11ലെ ​​​​ആ​​​​ശു​​​​പ​​​​ത്രി രേ​​​​ഖ​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.മ​​​​മ​​​​ത​​​​യു​​​​ടെ കാ​​​​ലി​​​​ന് പൊ​​​​ട്ട​​​​ലേ​​​​റ്റു​​​​വെ​​​​ന്ന് രേ​​ഖ​​ക​​ളി​​ൽ ഇ​​ല്ലെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Chief Minister Suvendu to investigate

Recent News

Corehub Up