x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള പൊ​ലി​സ് ഹാ​ക്ക് കെ​പി 2026 ഹാ​ക്ക​ത്ത​ണ്‍ അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: October 5, 2026 03:13 AM IST | Updated: October 5, 2026 03:13 AM IST

കൊ​​​​ച്ചി: കേ​​​​ര​​​​ള പൊ​​​​ലി​​​​സ് സൈ​​​​ബ​​​​ര്‍​ഡോം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പാ​​​​ന്‍ ഇ​​​​ന്ത്യ മ​​​​ള്‍​ട്ടി​​​​സി​​​​റ്റി ഹാ​​​​ക്ക​​​​ത്ത​​​​ണ്‍-​​​​ഹാ​​​​ക്ക് കെ​​​​പി 2026 ആ​​​​ദ്യ മൂ​​​​ന്നു​​​​ഘ​​​​ട്ട​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍, ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍, ഇ​​​​ന്നൊ​​​​വേ​​​​റ്റ​​​​ര്‍​മാ​​​​ര്‍, സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രെ ഒ​​​​രു​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന് ആ​​​​ധു​​​​നി​​​​ക പൊ​​​​ലി​​​​സിം​​​​ഗി​​​​നും സൈ​​​​ബ​​​​ര്‍സു​​​​ര​​​​ക്ഷാ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍​ക്കും നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ദേ​​​​ശീ​​​​യ​​​​ത​​​​ല വേ​​​​ദി​​​​യാ​​​​​ണു ഹാ​​​​ക്ക് കെ​​​​പി 2026 .

ഏ​​​​ജ​​​​ന്‍റി​​​​ക് എ​​​​ഐ ഫോ​​​​ര്‍ ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍​സ്- ഫ്രം ​​​​എ​​​​വി​​​​ഡ​​​​ന്‍​സ് ടു ​​​​ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് എ​​​​ന്ന​​​​താ​​​​ണു പ്ര​​​​മേ​​​​യം. സൈ​​​​ബ​​​​ര്‍ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​ജ​​​​ന്‍റി​​​​ക് എ​​​​ഐ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​തി​​​​നാ​​​​ണ് ഈ ​​​​വ​​​​ര്‍​ഷം പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹാ​​​​ക്ക് കെ​​​​പി 2026 ന്‍റെ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​മാ​​​​യ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ റ​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ ബൂ​​​​ട്ട് ക്യാ​​​ന്പ് ആ​​​​റു മു​​​​ത​​​​ല്‍ എ​​​​ട്ടു​​​​വ​​​​രെ കൊ​​​​ച്ചി ക്രൗ​​​​ണ്‍ പ്ലാ​​​​സ​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. ആ​​​​റി​​​​ന് സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി റ​​​​വ​​​​ഡ എ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍ ബൂ​​​​ട്ട് ക്യാ​​​​ന്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. സൈ​​​​ബ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സൈ​​​​ബ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് ഐ​​​​ജി പി. ​​​​പ്ര​​​​കാ​​​​ശ്, കൊ​​​​ച്ചി സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മിഷ​​​​ണ​​​​ര്‍ കാ​​​​ളി​​​​രാ​​​​ജ് മ​​​​ഹേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, സൗ​​​​ത്ത് സോ​​​​ണ്‍ ഐ​​​​ജി ആ​​​​ര്‍. നി​​​​ശാ​​​​ന്തി​​​​നി, കൈ​​​​ന്‍​ഡ്‌ റെ​​​​ഡ് ടെ​​​​ക് സി​​​​ഇ​​​​ഒ ബ്രീ ​​​​ആ​​​​റ്റ്കി​​​​ന്‍​സ​​​​ണ്‍, സൈ​​​​ബ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് എ​​​​സ്പി അ​​​​ങ്കി​​​​ത് അ​​​​ശോ​​​​ക​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഒ​​​​ന്പ​​​​ത്, 10 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന കൊ​​​​ക്കൂ​​​​ണ്‍ 2026 സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷാ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ ഹാ​​​​ക്ക് കെ​​​​പി 2026 മ​​​​ത്സ​​​​ര​​​വി​​​​ജ​​​​യി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും സ​​​​മ്മാ​​​​ന​​​​ത്തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Kerala Police’s Hack KP 2026

Recent News

Corehub Up