x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റു​മാ​റ്റ​ക്കാ​ർ​ക്ക് തി​രി​ച്ചെ​ത്താ​ൻ 15 ദി​വ​സം സ​മ​യം, അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​മ​ത ബാ​ന​ർ​ജി

ഓൺലൈൻ ഡെസ്ക്
Published: October 5, 2026 01:36 AM IST | Updated: October 5, 2026 01:36 AM IST

മമത ബാനർജി, അഭിഷേക് ബാനർജി

കോ​ൽ​ക്ക​ത്ത: പാ​ർ​ട്ടി വി​ട്ടു​പോ​യ എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും തി​രി​ച്ചു​വ​രു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി ന​ൽ​കി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ ഉ​ത്ത​ര ദി​നാ​ജ്പൂ​രി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഫോ​ണി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് മ​മ​ത ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച് പി​ന്നീ​ട് പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച നേ​താ​ക്ക​ൾ 15 ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തി​യാ​ൽ സ്വീ​ക​രി​ക്കും, അ​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ അ​വ​ർ​ക്ക് ഒ​രി​ക്ക​ലും ഇ​ട​മു​ണ്ടാ​കി​ല്ലെ​ന്ന് മ​മ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​രാ​യ താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് പാ​ർ​ട്ടി​യു​ടെ യ​ഥാ​ർ​ത്ഥ ശ​ക്തി​യെ​ന്നും നേ​താ​ക്ക​ള​ല്ലെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

രാ​ജ്യ​ത്ത് ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​കേ​ണ്ട​തു​ണ്ടെ​ന്നും 'ഇ​ന്ത്യാ' മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് തൃ​ണ​മൂ​ലി​ന്‍റെ ശ​ക്തി അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : MamataBanerjee TrinamoolCongress WestBengalPolitics RebelMLAs and MPs Election Commission.

Recent News

Corehub Up