പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മലപ്പുറം: സിപിഎം നേതാവും മുൻ എംഎൽഎയുമായ പി.നന്ദകുമാറിന്റെ മലപ്പുറം പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ലാ വിശാല കമ്മിറ്റി പ്രതിനിധി സമ്മേളനത്തിലാണ് പി.നന്ദകുമാർ വർഗീയ പരാമർശം നടത്തിയതെന്ന ആരോപണം ഉയർന്നത്.
ഇതിൽ നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാനോ പരാമർശം തിരുത്തിക്കാനോ സിപിഎം തയാറായില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. പൊന്നാനിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. സുജീറിന്റെയും കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനിയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
Tags : Pinarayi Vijayan Youth Congress Black Flag Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash