അടൂര്‍ പ്രകാശ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കും. അടൂർ പ്രകാശിന്റെ പരാതിയോടുള്ള ഹൈക്കമാന്‍ഡ് പ്രതികരണമറിഞ്ഞ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വി.ഡി. ക്യാമ്പിന്റെ തീരുമാനം.
അതേസമയം പിസിസി പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന സണ്ണി ജോസഫും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിൽ പറയുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
Tags : AdoorPrakash VDSatheesan HighCommand NewsUpdate Headlines