x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎമ്മിന്‍റേത് മലപ്പുറം ജില്ലയോടുള്ള തുടർച്ചയായ അധിക്ഷേപം, മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: October 4, 2026 03:43 PM IST | Updated: October 4, 2026 03:43 PM IST

വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്‍റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

സിപിഎം നേതാവിന്‍റെ വർഗീയ അധിക്ഷേപം പിണറായി വിജയൻ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ്. പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാപ്പ് പറയാൻ സിപിഎം തയാറാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വർഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്‍റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാൻ. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ തയാറാകാതിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്‍റെയും തുടർന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags : CPM ChiefMinister Apologize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up