x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി; ഭാര്യ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 4, 2026 05:27 PM IST | Updated: October 4, 2026 05:27 PM IST

കൊല്ലപ്പെട്ട രാജുവും ഭാര്യ ലേഖ മേരിയും

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ പി​ടി​യി​ൽ. വെ​ള്ളി​മ​ൺ സ്വ​ദേ​ശി രാ​ജു(56) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലേ​ഖ മേ​രി​യാ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്.
‌
വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല​ർ​ച്ചെ രാ​ജു വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച ലേ​ഖ മേ​രി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്ത് മു​റു​കി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ കു​ണ്ട​റ പൊ​ലി​സ് ലേ​ഖ മേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ത്ത് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഭ​ർ​ത്താ​വി​നെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി വെ​ളി​പ്പെ​ടു​ത്തി.

Tags : Kollam Kundara Crime Police Investigation CaseFile FIR

Recent News

Corehub Up