പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഭാര്യയോട് മോശമായി സംസാരിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ ജലം കുത്തിക്കയറ്റി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനാണ് (49) ക്രൂര പീഡനത്തിനിരയായത്.
പ്രതികളായ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലിസ് പിടികൂടിയത്. പ്രധാന പ്രതിയായ ദീപക് ജോയ് ഇടുക്കി ചെറുതോണിയിൽ നിന്നാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.
കഴിഞ്ഞ മാസം 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ദീപക്കിന്‍റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് കാരണം. തട്ടിക്കൊണ്ടുപോയ സംഘം വെള്ളം നിറച്ച സിറിഞ്ചുകൾ അജയന്‍റെ ശരീരത്തിൽ കുത്തിയിറക്കി അതിക്രൂരമായ പീഡനമുറകളാണ് നടത്തിയത്.
Tags : YoungMan Beaten Woman Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash