സ്ലൊവേനിയയെ പരാജയപ്പെടുത്തിയ സ്വിറ്റ്സർലൻഡ് താരങ്ങളുടെ ആഘോഷം
ലുസേൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാൻ എൻഡോയെയുടെ ഗോളും സ്ലൊവേനിയൻ താരം എറിക്ക് ജാൻസയുടെ ഓൺ ഗോളുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ. സാൻ വിപോട്ട്നിക്കാണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.
Tags : UEFA Nations League Football Switzerland beats Slovenia