x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ ആ​ക്ര​മ​ണം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ ശ്രമംതന്നെ

വെബ്ഡെസ്ക്
Published: October 4, 2026 01:49 AM IST | Updated: October 4, 2026 01:49 AM IST

സഹപൈലറ്റ് ഹ​​​​​മാം അ​​​​​ൽ ഹ​​​​​മ്മാ​​​​​മി​​​​​

ദു​​​​​ബാ​​​​​യ് / ടെ​​​​​ൽ അ​​​​​വീ​​​​​വ്: ദു​​​​​ബാ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലെ ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലേ​​​​​ക്കു പ​​​​​റ​​​​​ന്ന ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നെ കു​​​​​ത്തി​​​​​പ്പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​പ്പി​​​​​ച്ചു വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച സം​​​​​ഭ​​​​​വം ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണനീ​​​​​ക്കം ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് യു​​​​​എ​​​​​ഇ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽവ​​​​​ച്ച് ത​​​​​ക​​​​​ർ​​​​​ത്തു​​​​​ക​​​​​ള​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ഇ ഫെ​​​​​ഡ​​​​​റ​​​​​ൽ പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ കൗ​​​​​ൺ​​​​​സി​​​​​ല​​​​​ർ ഡോ. ​​​​​ഹ​​​​​മ​​​​​ദ് സൈ​​​​​ഫ് അ​​​​​ൽ ഷം​​​​​സി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. നി​​​​​ല​​​​​വി​​​​​ൽ യു​​​​​എ​​​​​ഇ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ വി​​​​​രു​​​​​ദ്ധ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണു കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക​​​​​കം ഇ​​​​​യാ​​​​​ളു​​​​​ടെ ലി​​​​​ങ്ക്ഡ്ഇ​​​​​ൻ, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട പോ​​​​​സ്റ്റു​​​​​ക​​​​​ൾ അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ഞെ​​​​​ട്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വീ​​​​​ഡി​​​​​യോ​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ൽ​​​​ക്വ​​​​​യ്ദ മു​​​​​ൻ മേ​​​​​ധാ​​​​​വി അ​​​​​യ്മ​​​​​ൻ അ​​​​​ൽ സ​​​​​വാ​​​​​ഹി​​​​​രി​​​​​യു​​​​​ടെ​​​​​യും 2009ൽ ​​​​​സി​​​​​ഐ​​​​​എ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു​​​​​ നേ​​​​​രേ ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ഹു​​​​​മാം ഖ​​​​​ലീ​​​​​ൽ അ​​​​​ബു മു​​​​​ലാ​​​​​ൽ അ​​​​​ൽ ബ​​​​​ലാ​​​​​വി​​​​​യു​​​​​ടെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

കോ​​​​​ക്പി​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളി​​​​​ൽ ഇ​​​​​സ്രേ​​​​​ലി വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​യ എ​​​​​ൽ അ​​​​​ൽ, അ​​​​​ർ​​​​​ക്കി​​​​​യ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ സൂം ​​​​​ചെ​​​​​യ്തു കാ​​​​​ണി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​യാ​​​​​ളു​​​​​ടെ പ​​​​​ഴ​​​​​യ ട്വി​​​​​റ്റ​​​​​ർ പ്രൊ​​​​​ഫൈ​​​​​ലു​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​തീ​​​​​വ്ര മ​​​​​ത​​​​​നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും സ്ത്രീ​​​​​വി​​​​​രു​​​​​ദ്ധ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും പ​​​​​ങ്കു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ 30നാ​​​​​ണ് 174 യാ​​​​​ത്ര​​​​​ക്കാ​​​​​രും ആ​​​​​റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി എ​​​​​ഫ്ഇ​​​​​സെ​​​​​ഡ് 1073 ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​നം പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന​​​​​ത്. യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ കോ​​​​​ക്പി​​​​​റ്റി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ക്രാ​​​​​ഷ് കോ​​​​​ടാ​​​​​ലി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഒ​​​​​മാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റ് ഹ​​​​​മാം അ​​​​​ൽ ഹ​​​​​മ്മാ​​​​​മി (29) ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ സ്മി​​​​​ത് മ​​​​​ച്ചാ​​​​​റി​​​​​നെ ക്രൂ​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടും ര​​​​​ക്ത​​​​​ത്തി​​​​​ൽ കു​​​​​ളി​​​​​ച്ച അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ കോ​​​​​ക്പി​​​​​റ്റി​​​​​ന്‍റെ വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ത്തതോടെ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​സ്രേ​​​​​ലി യാ​​​​​ത്ര​​​​​ക്കാ​​​​​രും കാ​​​​​ബി​​​​​ൻ ക്രൂ​​​​​വും കോ​​​​​ക്പി​​​​​റ്റി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി പ്ര​​​​​തി​​​​​യെ കീ​​​​​ഴ്പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ക​​​​​യ​​​​​റു​​​​​കൊ​​​​​ണ്ട് കെ​​​​​ട്ടി​​​​​യി​​​​​ടു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നി​​​​​ടെ സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​ക്കു മു​​​​​ക​​​​​ളി​​​​​ൽ‌വ​​​​​ച്ച് വി​​​​​മാ​​​​​നം 17,000 അ​​​​​ടി താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ച്ചെ​​​​​ങ്കി​​​​​ലും വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ സൗ​​​​​ദി​​​​​യി​​​​​ലെ ത​​​​​ബൂ​​​​​ക്ക് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്യി​​​​​ച്ചു.

 

K-Rail Survey

ഒ​​​​​മാ​​​​​ൻ വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പൈ​​​​ല​​​​റ്റ്

പ്ര​​​​​തി​​​​​യാ​​​​​യ ഒ​​​​​മാ​​​​​നി സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​ന് അ​​​​​ൽ ക്വ​​​​​യ്ദ ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നും, മു​​​​​ന്പ് വി​​​​​മാ​​​​​നം പ​​​​​റ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ വി​​​​​ല​​​​​ക്കു നേ​​​​​രി​​​​​ട്ട​​​​​യാ​​​​​ളാ​​​​​ണെ​​​​​ന്നു​​​​മു​​​​ള്ള ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​ട്ടു​​​​ണ്ട്.

യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ഒ​​​​​മാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഹ​​​​​മാം അ​​​​​ൽ ഹ​​​​​മ്മാ​​​​​മി​​​​​യെ തീ​​​​​വ്ര​​​​​വാ​​​​​ദ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2024ൽ ​​​​​ഒ​​​​​മാ​​​​​ന്‍റെ ദേ​​​​​ശീ​​​​​യ വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ ഒ​​​​​മാ​​​​​ൻ എ​​​​​യ​​​​​റി​​​​​ന്‍റെ പ​​​​​റ​​​​​ക്ക​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി ഡെ​​​​​സ്ക് ജോ​​​​​ലി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​യാ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു തീ​​​​​വ്ര​​​​​വാ​​​​​ദ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യിരുന്നു വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു രാ​​​​​ജി​​​​​വ​​​​​ച്ച ഇ​​​​​യാ​​​​​ൾ റോ​​​​​യ​​​​​ൽ എ​​​​​യ​​​​​ർ മൊ​​​​​റോ​​​​​ക്കോ​​​​​യി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ എ​​​​​ട്ടു മാ​​​​​സ​​​​​മാ​​​​​യി ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യി​​​​​ലും ജോ​​​​​ലി ചെ​​​​​യ്തു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

തീ​​​​​വ്ര​​​​​വാ​​​​​ദ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മു​​​​​ള്ള ഒ​​​​​രാ​​​​​ൾ എ​​​​​ങ്ങ​​​​​നെ ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യി​​​​​ൽ ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു​​​​​വെ​​​​​ന്ന​​​​തി​​​​ലും, ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ബ​​​​​ന്ധ​​​​​മി​​​​​ല്ലാ​​​​​ത്ത ഒ​​​​​മാ​​​​​നി​​​​​ലെ ഒ​​​​​രു പൗ​​​​​ര​​​​​ൻ എ​​​​​ങ്ങ​​​​​നെ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്കു പ​​​​​റ​​​​​ക്കു​​​​​ന്ന വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റാ​​​​​യി എ​​​​​ത്തി എ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും വി​​​​​പു​​​​​ല​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. യു​​​​​എ​​​​​ഇ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​സം​​​​​ഘ​​​​​ത്തി​​​​​നൊ​​​​​പ്പം അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ എ​​​​​ഫ്ബി​​​​​ഐ​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലെ ഷി​​​​​ൻ ബെ​​​​​റ്റ്, മൊ​​​​​സാ​​​​​ദ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കു​​​​​ന്നു​​​​​ണ്ട്.

Tags : Flydubai Flight Attack Attempted TerroristAttack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up