x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഴൽകിണർ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ടു തൊഴിലാളികൾ മരിച്ചു

വെബ്ഡെസ്ക്
Published: October 4, 2026 02:45 AM IST | Updated: October 4, 2026 02:45 AM IST

വെ​​​സ്റ്റ് എ​​​ളേ​​​രി വ​​​ര​​​ക്കാ​​​ട് കു​​​ഴ​​​ൽ​​​കി​​​ണ​​​ർ ലോ​​​റി വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞ നി​​​ല​​​യി​​​ൽ.

വ​​​ര​​​ക്കാ​​​ട് (കാ​​​സ​​​ർ​​​ഗോ​​​ഡ്): വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ര​​​ക്കാ​​​ട് കു​​​ഴ​​​ൽ​​കി​​​ണ​​​ർ ലോ​​​റി വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ര​​​ണ്ട് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി ദേ​​​വേ​​​ന്ദ്ര, ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി മ​​​നാ​​​സ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ലോ​​​റി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ​​​ത​​​ന്നെ പു​​​റ​​​ത്തെ​​​ടു​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീവന്‍ രക്ഷിക്കാനായില്ല. ഇ​​​രു​​​വ​​​രു​​​ടെ​​​യും ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നാ​​​മ​​​ക്ക​​​ൽ തി​​​രു​​​ച്ചെ​​​ങ്കോ​​​ടുനി​​​ന്നു​​​ള്ള​​​താ​​​ണ് ലോ​​​റി.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. തെ​​​ങ്ങും​​​ചേ​​​രി​​​ൽ ജ​​​യ്‌​​​സ​​​ണും കു​​​ടും​​​ബ​​​വും വാ​​​ട​​​കയ്​​​ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വ​​​ണ്ടി മ​​​റി​​​ഞ്ഞ​​​ത്. ജ​​​യ്‌​​​സ​​​ൺ, ഭാ​​​ര്യ ഏ​​​ലി​​​യാ​​​മ്മ, ഇ​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​രി അ​​​ന്ന​​​മ്മ, മ​​​ക​​​ൻ ജ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​രും വീ​​​ടി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യാ​​​ണ് ഇ​​​വ​​​ർ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. വീ​​​ടി​​​ന്‍റെ ഭി​​​ത്തി ത​​​ക​​​ർ​​​ന്ന് ഇ​​​വ​​​ർ കി​​​ട​​​ന്നി​​​രു​​​ന്ന ഹാ​​​ളി​​​ലേ​​​ക്ക് ഇ​​​രു​​​മ്പു ദ​​​ണ്ഡു​​​ക​​​ൾ പ​​​തി​​​ച്ചു.

വ​​​ലി​​​യ ശ​​​ബ്ദ​​​വും കേ​​​ട്ട​​​തോ​​​ടെ വീ​​​ട് ത​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്നു​​​ക​​​രു​​​തി ഇ​​​വ​​​ർ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പൂ​​​ത്തേ​​​ട്ട് പ​​​ട​​​വി​​​ൽ പോ​​​ളി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് വീ​​​ട്.

ലോ​​​റി മ​​​റി​​​ഞ്ഞ ഭാ​​​ഗ​​​ത്ത് റോ​​​ഡി​​​ൽ വ​​​ലി​​​യ വ​​​ള​​​വും ഇ​​​റ​​​ക്ക​​​വു​​​മു​​​ണ്ട്. അ​​​ടു​​​ത്തി​​​ടെ റോ​​​ഡ് വീ​​​തി കൂ​​​ട്ടി ന​​​വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ഴും ഇ​​​റ​​​ക്കം കു​​​റ​​യ്​​​ക്കു​​​ന്ന​​​തി​​​നോ പാ​​​ർ​​​ശ്വ​​​ഭി​​​ത്തി​​​യ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​തി​​​നോ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തേ ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

Tags : BorewellLorry WorkersDied Overturned Houe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up