x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​നും ഡ​ൽ​ഹി​യി​ലേ​ക്ക്

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: October 4, 2026 12:29 AM IST | Updated: October 4, 2026 12:29 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ പോ​ര് ഒ​ടു​ങ്ങാ​തെ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം.

ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ൽ സ​മ​വാ​യ​ത്തി​നി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും. ഹൈ​ക്ക​മാ​ൻ​ഡി​നു പ​രാ​തി ന​ൽ​കു​മെ​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം സ​മ​വാ​യം മ​തി​യെ​ന്നാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നി​ല​പാ​ട്.

ച​ർ​ച്ച​യി​ല്ലാ​തെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ നേ​ര​ത്തേത​ന്നെ ഇ​ട​പെ​ടീ​ൽ വേ​ണ്ടി​യി​രു​ന്നെ​ന്ന നി​ല​പാ​ടാ​ണ് വി.​ഡി. സ​തീ​ശ​ൻ വി​രു​ദ്ധ പ​ക്ഷ​ത്തി​നു​ള്ള​ത്. നേ​ര​ത്തേ​ത​ന്നെ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം കൈ​വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യെ അ​റി​യി​ക്കാ​തെ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ളി​ച്ച​പ്പോ​ൾ​ത​ന്നെ ഇ​തി​നെ​തി​രേ പ്ര​തി​ക​ര​ണം വേ​ണ്ടി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കേ​ണ്ടെ​ന്നു ക​രു​തി അ​ന്നു മി​ണ്ടാ​തി​രു​ന്ന​പ്പോ​ൾ, പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ സ​ങ്കീ​ർ​ണാ​വ​സ്ഥ​യി​ലേ​ക്കു വ​ള​ർ​ന്നു.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് ഉ​ന്ന​ത​ത​ല അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ളാ​ണ് എ​തി​ർ വി​ഭാ​ഗം ന​ട​ത്തി​യ​തെ​ന്നാ​ണ് വി.​ഡി. ക്യാ​ന്പി​ന്‍റെ ആ​രോ​പ​ണം. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ന​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളും യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യാ​ണ് തീ​രു​മാ​നി​ച്ച​ത്.

വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ചു പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ട​ക്ക​മു​ള്ള പ​ദ​വി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് ലീ​ഗി​ന്‍റെ​യും നി​ല​പാ​ട്. വ​രു​ന്ന ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഏ​ഴി​നു ന​ട​ക്കു​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി യാ​ത്ര ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. കെ​പി​സി​സി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും നേ​ര​ത്തേ​ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന​ത്തി​ന് നാ​ലോ അ​ഞ്ചോ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ങ്ങി​യ സ​മി​തി വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തേ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ കോ​ർ​ട്ടി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മേ ഇ​നി കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ സ​മ​വാ​യ നീ​ക്കം ന​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : VDSatheesan Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Congress AdoorPrakash

Recent News

Corehub Up