പ്രതീകാത്മക ചിത്രം
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ക്രൈസ്തവരായ അമ്മയും മകളും അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ബഹുനിലക്കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ചവരിൽ നാലു പേരും സ്ത്രീകളാണ്. നിരവധിപ്പേർക്കു പരിക്കേറ്റു.
മെയ്സ ദാവൂദ്, ഇവരുടെ മകൾ മേരി എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവർ.ഇസ്രേലി സേന സംഭവത്തിൽ പ്രതികരിക്കാൻ തയാറായില്ലെന്നും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിൽ പാർപ്പിടസമുച്ചയം തകരുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു.
അമേരിക്കൻ മധ്യസ്ഥതയിൽ ഹമാസും ഇസ്രേലി സേനയും തമ്മിൽ കഴിഞ്ഞ വർഷം വെടിനിർത്തലുണ്ടാക്കിയശേഷം ഗാസയിൽ 1400 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ ഇസ്രയേലിന്റെ ഭാഗത്ത് നാലു സൈനികരും കൊല്ലപ്പെട്ടു.
Tags : Christian Mother Daughter IsraeliAttack. Kill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash