x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ-ഡു ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വീ​ട്ട​മ്മ​യ്ക്കു പുനര്‍ജന്മം

വെബ്ഡെസ്ക്
Published: October 3, 2026 11:37 PM IST | Updated: October 3, 2026 11:37 PM IST

പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​

പാ​ലാ: സ​ങ്കീ​ര്‍ണ​മാ​യ റീ-​ഡു ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ശ​സ്ത്ര​ക്രി​യ അ​ത്യാ​ധു​നി​ക ന്യൂ​റോ നാ​വി​ഗേ​ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നിയായ വീ​ട്ട​മ്മ​യ്ക്കു പു​ന​ര്‍ജ​ന്മം.

പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ന്യൂ​റോ സ​ര്‍ജ​റി ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​കെ. സ​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി യു​വ​തി​യു​ടെ ത​ല​ച്ചോ​റി​ലെ സ​ങ്കീ​ര്‍ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

നേ​ര​ത്തേ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി​ട്ടും വീ​ണ്ടും അ​തി​വേ​ഗം വ​ള​ര്‍ന്ന സി​പി ആം​ഗി​ള്‍ ട്യൂ​മ​ര്‍ അ​ഥ​വാ ത​ല​ച്ചോ​റി​ന്‍റെ പു​റ​കി​ലെ നാ​ഡി​യി​ല്‍ വ​ള​ര്‍ന്നു​വ​ന്ന വ​ലി​യ മു​ഴ​യാ​ണ് മൂ​ന്നാ​മ​ത് ന​ട​ത്തി​യ സ​ങ്കീ​ര്‍ണ ശ​സ്ത്ര​ക്ര​യി​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.​

തു​ട​ര്‍ച്ച​യാ​യ ട്യൂ​മ​ര്‍ വ​ള​ര്‍ച്ച​യെത്തു​ട​ര്‍ന്നു ത​ല​ച്ചോ​റി​ല്‍ അ​മി​ത​മാ​യി ദ്രാ​വ​കം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യും ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും ന​ട​ക്കു​മ്പോ​ള്‍ ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍സ് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ് യു​വ​തി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് ഡോ. ​സ​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ര്‍ജ​റി ന​ട​ത്തി​യ​ത്. ത​ല​ച്ചോ​റി​ലെ പ്ര​ധാ​ന നാ​ഡി​ക​ള്‍ക്ക് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും വ​രു​ത്താ​തെ ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്യാ​ന്‍ ന്യൂ​റോ നാ​വി​ഗേ​ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ച്ചു.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​ജീ​വി​ച്ച് രോ​ഗി​യെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ​ത് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ന്യൂ​റോ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : BrainTumorSurgery Housewife MarSleevaMedicity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up