Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarSleevaMedicity

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സ്‌ട്രോക്ക് കോറിഡോര്‍ സംവിധാനം നിലവില്‍ വന്നു

പാ​ലാ: സ​മ്പൂ​ര്‍ണ സ്‌​ട്രോ​ക്ക് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വേ​ള്‍ഡ് സ്‌​ട്രോ​ക്ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്‌​ട്രോ​ക്ക് കോ​റി​ഡോ​ര്‍ സം​വി​ധാ​ന​വും നി​ല​വി​ല്‍ വ​ന്നു.

സ്‌​ട്രോ​ക്ക് സം​ഭ​വി​ക്കു​ന്ന രോ​ഗി​ക​ള്‍ക്കു ഓ​രോ നി​മി​ഷ​വും നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ അ​ടി​യ​ന്തര ചി​കി​ത്സ അ​തി​വേ​ഗം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫാ​സ്റ്റ്ട്രാ​ക്ക് സം​വി​ധാ​ന​മാ​ണ് സ്‌​ട്രോ​ക്ക് കോ​റി​ഡോ​റി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി​ഇ​ഒ ഫാ.​മാ​ത്യു തെ​ക്കേ​ല്‍ നി​ര്‍ഹി​ച്ചു.

പ​ക്ഷാ​ഘാ​തം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ​യ്ക്ക് നി​ര്‍ണാ​യ​ക​മാ​യ പ്രാ​ധാ​ന്യ​മു​ള​ള​തി​നാ​ലാ​ണ് സ്‌​ട്രോ​ക്ക് കോ​റി​ഡോ​ര്‍ സം​വി​ധാ​നം പ്ര​ത്യേ​ക​മാ​യി ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​ട്രോ​ക്ക് ബാ​ധി​ക്കു​ന്ന രോ​ഗി​ക​ളെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ്‌​ട്രോ​ക്ക് ആം​ബു​ല​ന്‍സ് സം​വി​ധാ​ന​വും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ക്കു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ സ്‌​ട്രോ​ക്ക് തി​രി​ച്ച​റി​ഞ്ഞാ​ല്‍ 15 മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ സി.​ടി, എം.​ആ​ര്‍.​ഐ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും.

സ്‌​ട്രോ​ക്ക് ചി​കി​ത്സ​യി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ചി​ച്ചി​ട്ടു​ള​ള വി​ദ​ഗ്ധരുടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ.​ജോ​സ് കീ​ര​ഞ്ചി​റ, റ​വ.​ഡോ.​ജോ​സ​ഫ് ക​രി​കു​ളം, ഫാ.​ഗ​ര്‍വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​ഡോ.​ മാ​ത്യു ചേ​ന്നാ​ട്ട്, ഫാ.​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up