x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഗാസ്‌ട്രോസയന്‍സസ് വിഭാഗം സെന്‍റർ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: September 12, 2026 04:12 AM IST | Updated: September 12, 2026 04:16 AM IST

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ അ​തി​നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ ഗാ​സ്‌​ട്രോ​സ​യ​ന്‍സ​സ് ആ​ന്‍ഡ് പ​ള്‍മ​ണ​റി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ന്‍ നിർവഹിക്കുന്നു.

പാ​ലാ: മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മ​ഗ്ര​സം​ഭ​വ​ന ന​ല്‍കാ​ന്‍ പാ​ലാ ചേ​ര്‍പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​ക്കു സാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഗാ​സ്‌​ട്രോ​സ​യ​ന്‍സ​സ് ആ​ന്‍ഡ് പ​ള്‍മ​ണ​റി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം, ഗാ​സ്‌​ട്രോ​സ​യ​ന്‍സ​സ് സെ​ന്‍റര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സ് പ്ര​ഖ്യാ​പ​നം, 150 വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ പൂ​ര്‍ത്തി​യാ​യ​വ​രു​ടെ സം​ഗ​മം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​രു​ങ്ങി​യ വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നും കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ, റോ​ണി കെ. ​ബേ​ബി എം​എ​ല്‍എ, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ഗാ​സ്‌​ട്രോ എ​ന്‍ററോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മേ​ശ് എം., ​നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​ടി.​ സി. ത​ങ്ക​ച്ച​ന്‍ ചി​കി​ത്സാ​നു​ഭ​വം പ​ങ്കു​വ​ച്ചു. 150 വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ടീ​മി​നെ​യും ദേ​ശീ​യ ട്രാ​ന്‍സ്പ്ലാ​ന്‍റ് ഗെ​യിം​സി​ല്‍ ജേ​താ​വാ​യ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു വി​ധേ​യ​നാ​യ സി​ബി വ​ര്‍ഗീ​സ്, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍ഭി​ണി​യാ​യ സ്ത്രീ​യെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു സു​ര​ക്ഷി​ത​യാ​ക്കി​യ ന​ഴ്‌​സ് ലി​റ്റി ജോ​യി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മാ​ര്‍ ഫെ​ലി​സി​റ്റാ​സ് ജേ​താ​ക്ക​ളാ​യ​വ​ര്‍ക്കു സ​മ്മാ​ന​ദാ​നം, മാ​ര്‍ സ്ലീ​വ​ന്‍സ് അ​വ​ത​രി​പ്പി​ച്ച ക​ള്‍ച്ച​റ​ല്‍ പ്രോ​ഗ്രാം റി​ഥം എ​ന്നി​വ​യും ന​ട​ന്നു.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, പാ​ലാ രൂ​പ​ത​യി​ലെ ഫൊ​റോ​ന വി​കാ​രി​മാ​ര്‍, വൈ​ദി​ക​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ ഒട്ടേ​റെ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ദ​രരോ​ഗ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മെ​ഡി​സി​റ്റി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

30000 ച​ത​രു​ശ്ര​യ​ടി കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. മെ​ഡി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ​എ​ന്‍ററോ​ള​ജി, ഹെ​പ്പ​റ്റോ​ള​ജി, ജിഐ ആ​ന്‍ഡ് എ​ച്ച്പി​ബി ശ​സ്ത്ര​ക്രി​യ​ക​ള്‍, ഇ​ന്‍റ​ർ​വെ​ന്‍ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി, നൂ​ത​ന ഇ​ആ​ര്‍സി​പി, എ​ന്‍ഡോ​സ്‌​കോ​പി​ക് അ​ള്‍ട്രാ​സോ​ണോ​ഗ്ര​ഫി, ലാ​പ്രോ​സ്‌​കോ​പി​ക് ക​ര​ള്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍, സ​ങ്കീ​ര്‍ണ​മാ​യ ഉ​ദ​ര​രോ​ഗ കാ​ന്‍സ​റു​ക​ള്‍ക്കു​ള്ള അ​ത്യാ​ധു​നി​ക ചി​കി​ത്സ​ക​ള്‍, നാ​ല് എ​ന്‍ഡോ​സ്‌​കോ​പ്പി സ്യൂ​ട്ടു​ക​ള്‍, ക്യാ​പ്‌​സൂ​ള്‍ എ​ന്‍ഡോ​സ്‌​കോ​പ്പി, മാ​നോ​മെ​ട്രി, ഡെ​ഡി​ക്കേ​റ്റ​ഡ് സി-ആം, ഫൈ​ബ്രോ​സ്‌​കാ​ന്‍, ബ്ര​ത്ത് അ​ന​ലൈ​സ​ര്‍ തു​ട​ങ്ങി​യ​വ ഗ്യാ​സ്‌​ട്രോ​സ​യ​ന്‍സ​സ് വി​ഭാ​ഗ​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

ക്രൈ​സ്ത​വ സ​മൂ​ഹം ആ​രോ​ഗ്യമേ​ഖ​ല​യ്ക്ക് ന​ല്‍കു​ന്ന സേ​വ​നം മ​ഹ​ത്ത​രം:​ മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

പാ​ലാ:​ എ​ല്ലാ മേ​ഖ​ല​യി​ലു​ള​ള​വ​രെ​യും സ​ഹ​ക​രി​പ്പി​ച്ചു കൊ​ണ്ടു കേ​ര​ള​ത്തെ ആ​രോ​ഗ്യ​മു​ള്ള സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ന​ല്‍കു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ന്നെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ന്‍. മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ്ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍ക്കാ​ര്‍ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​ക്കഴി​ഞ്ഞു. സ്റ്റാ​ഫ് പാ​റ്റേ​ണും പു​തു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags : MarSleevaMedicity GastroSciences CenterOfExcellence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up