x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി കിട്ടാക്കനി; പ്രതിസന്ധി രൂക്ഷം, യോ​ഗം വി​ളി​ച്ച് മുഖ്യമന്ത്രി

വെബ്ഡെസ്ക്
Published: September 12, 2026 03:49 AM IST | Updated: September 12, 2026 03:49 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ശ്ന​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നു.​​​ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ, കെ​​​എ​​​സ്ഇ​​​ബി സി​​​എം​​​ഡി എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ യോ​​​ഗ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.

വൈ​​​ദ്യു​​​തി ത​​​ട​​​സ​​​വും പ്ര​​​തി​​​സ​​​ന്ധി​​​യും എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി കൃ​​​ത്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി. നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​റ​​​ത്തുനി​​​ന്നു​​​ള്‍​പ്പ​​​ടെ കൂ​​​ടു​​​ത​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്തു.​​​ യോ​​​ഗ​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ന്നീ​​​ട് എ​​​ക്സ് പോ​​​സ്റ്റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

എ​​​ത്ര‌ പ​​​ണം ന​​​ൽ​​​കി​​​യാ​​​ണെ​​​ങ്കി​​​ലും പു​​​റ​​​ത്തു​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​ത്തി​​​നു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്താ​​​കെ​​​യു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​താ​​​ണ് ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി. പ​​​ക​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ത​​​യാ​​​റാ​​​ണ്. പ​​​ക്ഷേ, രാ​​​ത്രി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ല. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല വൈ​​​ദ്യു​​​തി ക​​​രാ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​തു​​​മൂ​​​ലം വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ല. മ​​​ഴ കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ഡാ​​​മു​​​ക​​​ളി​​​ൽ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം മാ​​​ത്ര​​​മാ​​​ണ് വെ​​​ള്ള​​​മു​​​ള്ള​​​ത്. ഇ​​​തു ജ​​​ല​​​വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ച്ചു.

ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ജ​​​ന​​​ത്തെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കാ​​​തെ കെ​​​എ​​​സ്ഇ​​​ബി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന കെ​​​പി​​​സി​​​സി യോ​​​ഗ​​​ത്തി​​​ലും വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് എ​​​തി​​​രേ അം​​​ഗ​​​ങ്ങ​​​ൾ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ഷ​​​യ​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ട​​​ത്.

നി​​​ല​​​വി​​​ലെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തേതിനു തു​​​ല്യ​​​മെ​​​ന്നു
കെ​​​എ​​​സ്ഇ​​​ബി

സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലു​​​ള്ള വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നു കെ​​​എ​​​സ്ഇ​​​ബി.

ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ ഗ്രി​​​ഡ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ഓ​​​ഫ് ഇ​​​ന്ത്യ അ​​​റി​​​യ​​​ച്ച​​​തു​​​പ്ര​​​കാ​​​ര​​​മു​​​ള്ള 12,000 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വ് പൂ​​​ര്‍​ണ​​​മാ​​​യും പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വും നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 10.30ന് ​​​സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ണ്ടി​​​വ​​​ന്ന​​​ത് 5450 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ്. സാ​​​ധാ​​​ര​​​ണ വേ​​​ന​​​ല്‍ക്കാ​​​ല​​​ങ്ങ​​​ളി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണി​​​ത്.

മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ലെ സെ​​​പ്റ്റം​​​ബറിലെ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ 1100 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ ഉ​​​പ​​​യോ​​​ഗം കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണ് ഭാ​​​ഗി​​​ക വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ന്നു​​​മാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​വു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണി​​​ത്.

പ്ര​​​തി​​​ദി​​​ന ഉ​​​പ​​​ഭോ​​​ഗം 93-96 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റി​​​ലെ​​​ത്തി.​​​പീ​​​ക്ക് സ​​​മ​​​യ​​​ത്തെ ആ​​​വ​​​ശ്യ​​​ക​​​ത 4900-5100 മെ​​​ഗാ​​​വാ​​​ട്ടാ​​​യി ഉ​​​യ​​​ർ​​​ന്നു. പീ​​​ക്ക് സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ഏ​​​ക​​​ദേ​​​ശം 800 മു​​​ത​​​ൽ 1000 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ വൈ​​​ദ്യു​​​തി​​​യു​​​ടെ കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ഭ്യ​​​ന്ത​​​ര വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം ആ​​​കെ ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ടെ 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്രം. 4000-4100 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി പ്ര​​​തി​​​ദി​​​നം പു​​​റ​​​മെ നി​​​ന്നു​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളി​​​ല്‍ നി​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ന്നു.

►ആ​​​കെ ഉ​​​പ​​​യോ​​​ഗം 96.02 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ്

►ഉ​​​ത്പാ​​​ദ​​​നം 25.22 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ്

►ഇ​​​റ​​​ക്കു​​​മ​​​തി 70.80 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ്

►ഉ​​​യ​​​ര്‍​ന്ന ആ​​​വ​​​ശ്യ​​​ക​​​ത 5024 മെ​​​ഗാ​​​വാ​​​ട്ട്

►ഡാ​​​മു​​​ക​​​ളി​​​ലെ ജ​​​ലം ഇ​​​പ്പോ​​​ള്‍ 63.04 ശ​​​ത​​​മാ​​​നം

►ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 79.79 ശ​​​ത​​​മാ​​​നം

 

Tags : Electricity ShortSupply CrisisWorsens Meeting CheifMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up