x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​സൗ​ഹൃ​ദ ഓ​ഫീസു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ; രാ​ജ്യ​ത്ത് ആ​ദ്യം കേ​ര​ള​ത്തി​ൽ

വെബ്ഡെസ്ക്
Published: September 12, 2026 03:18 AM IST | Updated: September 12, 2026 03:18 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളെ വ​​​യോ​​​ജ​​​ന സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​യോ​​​ജ​​​ന ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന വ​​​യോ​​​ജ​​​ന സൗ​​​ഹൃ​​​ദ ഓ​​​ഫീസ് സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ (Elder Friendly Office Certification-EFOC) പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​കു​​​ന്നു.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു സ​​​മ​​​ഗ്ര സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വി​​​ല്ലേ​​​ജ്, താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ൾ മു​​​ത​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ, ഗ​​​താ​​​ഗ​​​ത കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ദ്ധ​​​തി ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വ്യാ​​​പി​​​പ്പി​​​ക്കും.

പൊ​​​തു​​​വാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഗോ​​​ൾ​​​ഡ്, സി​​​ൽ​​​വ​​​ർ, ബ്രോ​​​ൺ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കും. നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ന് ശേ​​​ഷം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പു​​​തു​​​ക്ക​​​ണം. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ​​​യും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​രുംവ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​യോ​​​ജ​​​ന ജ​​​ന​​​സം​​​ഖ്യ ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ നേ​​​രി​​​ടു​​​ന്ന നീ​​​ണ്ട ക്യൂ, ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ​​​ടി​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള സം​​​വി​​​ധാ​​​നം, ചെ​​​റി​​​യ അ​​​ക്ഷ​​​ര​​​ത്തി​​​ലു​​​ള്ള ഫോ​​​മു​​​ക​​​ൾ, ഗോ​​​വ​​​ണി​​​ക​​​യ​​​റി എ​​​ത്തേ​​​ണ്ട കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

അ​​​ഞ്ച് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യാ​​​ണ് ഓ​​​ഫീസു​​​ക​​​ളെ വി​​​ല​​​യി​​​രു​​​ത്തു​​​ക. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ക്ഷ​​​മ​​​ത​​​യ്ക്ക് 30 ശ​​​ത​​​മാ​​​നം, സേ​​​വ​​​ന​​​രീ​​​തി​​​ക്ക് 25 ശ​​​ത​​​മാ​​​നം, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും പെ​​​രു​​​മാ​​​റ്റ​​​ത്തി​​​നും 20 ശ​​​ത​​​മാ​​​നം, വി​​​വ​​​ര​​​വി​​​നി​​​മ​​​യ​​​ത്തി​​​ന് 15 ശ​​​ത​​​മാ​​​നം, പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സ്‌​​​കോ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ക. പ​​​ടി​​​ക​​​ളി​​​ല്ലാ​​​ത്ത പ്ര​​​വേ​​​ശ​​​നം, താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ ശൗ​​​ചാ​​​ല​​​യം, മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ ക്യൂ, ​​​മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ നി​​​ർ​​​ബ​​​ന്ധി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. ഇ​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഇ​​​ല്ലെ​​​ങ്കി​​​ൽ മൊ​​​ത്തം സ്‌​​​കോ​​​ർ എ​​​ത്ര​​​യാ​​​യാ​​​ലും സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കി​​​ല്ല.

85 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് മു​​​ക​​​ളി​​​ൽ ആ​​​കെ സ്‌​​​കോ​​​റും ഓ​​​രോ മേ​​​ഖ​​​ല​​​യി​​​ലും കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​റും നേ​​​ടു​​​ന്ന ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഗോ​​​ൾ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും.

Tags : Certification SeniorCitizen FriendlyOffices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up